Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. cbseresults.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഫലം അറിയാം. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് വിജയം നിർണയിച്ചത്.
results.nic.in , cbseresults.nic.in , cbse.nic.in , സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ഈ വെബ്സൈറ്റുകളിലൂടെ ലഭ്യമാകും. കൊവിഡ് വ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ഫലപ്രഖ്യാപനത്തിനായി പ്രത്യേക മുല്യനിർണ്ണയ രീതിയും ഏർപ്പെടുത്തുകയായിരുന്നു.പത്താം ക്ലാസിലെ കൂടുതൽ മാർക്ക് കിട്ടിയ മൂന്ന് തിയറി വിഷയങ്ങളുടെ ശരാശരി മാർക്ക് കണക്കാക്കി 30 ശതമാനം വെയിറ്റേജും പതിനൊന്നാം ക്ലാസിൽ എല്ലാ തിയറി പേപ്പറിന്റെയും മാർക്കും പരിഗണിച്ച് 30 ശതമാനം വെയിറ്റേജും നൽകുമ്പോൾ, പന്ത്രണ്ടാം ക്ലാസിൽ പ്രാക്ടിക്കൽ, ഇന്റേണൽ മാർക്ക്, ക്ലാസ് പരീക്ഷകൾ ഉൾപ്പടെയിലെ പ്രകടനം കണക്കാക്കി 40 ശതമാനം വെയിറ്റേജ് നൽകിയാണ് ഫലപ്രഖ്യാപനം.
സ്‌കൂളുകൾ നേരത്തെ മൂന്ന് വർഷത്തെ മാർക്കുകൾ കണക്ക് ആക്കി സിബിഎസ്ഇക്ക് സമർപ്പിച്ചിരുന്നു. അതേസമയം മാനദണ്ഡം അനുസരിച്ച് യോഗ്യത നേടാത്ത കുട്ടികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരമുണ്ട്. മാർക്കുകൾ മെച്ചപ്പെടുത്താൻ ആഗ്രഹമുള്ള കുട്ടികൾക്കും വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. മാർക്കുകൾ സംബന്ധിച്ച് പരാതികൾ പരിഹരിക്കാൻ സ്‌കൂൾ തലത്തിലും സോണൽ തലത്തിലും സമിതിക്കൾക്ക് സിബിഎസ്ഇ രൂപം നൽകിയിട്ടുണ്ട്.
30.82°C








