Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:20 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അദ്ഭുത സിദ്ധിയുണ്ടെന്ന് പറഞ്ഞ് ആഭിചാര ക്രിയകൾ ചെയ്തുവന്നിരുന്ന ആൾദൈവത്തെ മാള പൊലീസ് പിടികൂടി. വിശ്വാസികൾ അച്ചൻ സ്വാമിയെന്ന് ഭക്തിയോടെ വിളിക്കുന്ന ഇയാൾ മന്ത്രവാദത്തിന്റെ പേര് പറഞ്ഞ് പെൺകുട്ടികളേയും സ്ത്രീകളേയും ശരീര ഭാ​ഗങ്ങളിൽ സ്പർശിക്കുകയും അവരെ  ദുരുപയോ​ഗം ചെയ്യുകയും ചെയ്തിരുന്നു. പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്, തൃശൂര്‍ കുണ്ടൂർ സ്വദേശി മഠത്തിലാൻ മുത്തപ്പൻ കാവ് അയ്യപ്പക്ഷേത്ര മഠാധിപതി  രാജീവാണ് അറസ്റ്റിലായത്. മുമ്പ് കല്ലു പണി ചെയ്തിരുന്ന ഇയാള്‍ തനിക്ക് ദിവ്യശക്തിയുണ്ടെന്ന് പറഞ്ഞ് ആഭിചാരക്രിയകള്‍ നടത്തുകയും ആള്‍ക്കാരില്‍ നിന്നും പണം പിടുങ്ങുകയുമായിരുന്നു. വീട്ടില്‍ തന്നെയായിരുന്നു ഇയാളുടെ ക്ഷേത്രവും. ഇവിടെ തന്നെയായിരുന്നു മന്ത്രവാദവും ക്രിയകളും നടത്തിയിരുന്നത്. വിശ്വാസികൾ അച്ഛൻ സ്വാമി എന്നായിരുന്നു വിളിച്ചിരുന്നത്. പൂജ സമയത്ത് അച്ഛന്‍ എന്നു മാത്രമേ വിളിക്കാവൂവെന്ന് വിശ്വാസികളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവിധ മതങ്ങള്‍ ഒരേ കുടക്കീഴില്‍ എന്ന ആശയം പ്രചരിപ്പിച്ചായിരുന്നു രാജീവിന്റെ തട്ടിപ്പുകള്‍. യൂട്യൂബില്‍ വരെ പരസ്യം ചെയ്തായിരുന്നു ഇടപാടുകള്‍. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും ആളുകള്‍ തേടി വന്നിരുന്നു. ഭക്തരെന്ന വ്യാജേന മഫ്തിയിലെത്തിയാണ് പൊലീസ് രാജീവിനെ നാടകീയമായി കുടുക്കിയത്. പൂജയുടെ പേര് പറഞ്ഞ് 17 കാരിയെ നിരന്തരമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പോക്സോ കേസെടുത്ത പോലീസാണ് കഴിഞ്ഞ ദിവസം ഇയാളെ വേഷം മാറിയെത്തി അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് മുങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നുി നാടകീയമായ അറസ്റ്റ്. ശാരീരിക പ്രയാസം, സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബ പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം എന്ന പരസ്യ വാചകത്തിലാണ് കൂടുതൽപേരും ഇയാളുടെ തട്ടിപ്പിന് ഇരയായത്.

ഇയാളുടെ പൂജയ്ക്ക് പ്രസിദ്ധി വന്നതോടെ സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നുള്ള വിശ്വാസികളും ഇയാൾക്കുണ്ട് . ഇവിടെ പൂജയ്ക്ക് എത്തുന്ന സ്ത്രീകളെ കുടുംബത്തോടൊപ്പമിരുത്തി നാണയം ശരീരത്തിൽ വച്ച് പ്രത്യേക രീതിയിൽ തലോടിയാണ് ഇയാൾ പൂജ നടത്തുന്നത്.  തുടർന്ന് സ്ത്രീകളെ ഒറ്റയ്ക്കിരുത്തിയാണ് ഇയാൾ പൂജ ചെയ്യാറ്. ഇത്തരത്തിൽ നിരവധി സ്ത്രീകൾ ഇയാളുടെ പീഡനങ്ങൾക്ക് ഇരയായതാണ് വിവരം.ഇയാളെ കുറേ നാളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. വീട്ടിൽ തന്നെ ക്ഷേത്രം കെട്ടിയാണ് പൂജ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ജനനേന്ദ്രിയത്തിൽ നാണയം വച്ചാണ് ഇയാൾ പൂജ നടത്തിയിരുന്നത്. 

.സാധാരണക്കാരിൽ സാധാരണക്കാരനായ പ്രതി ചുരുങ്ങിയ കാലം കൊണ്ടാണ് വലിയ സാമ്പത്തിക വളർച്ച നേടിയത്. ആഢംബര വാഹനങ്ങളും സ്വന്തമാക്കിയിരുന്നു. മാള ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ഇയാൾക്ക് മറ്റു സാമ്പത്തിക ഇടപാടുകളുമുണ്ടെന്നാണ് വിവരം. വലിയ തുകകൾ പലരിൽ നിന്നായി കടം വാങ്ങി തിരികെ കൊടുത്തിട്ടില്ലെന്നും പറയപ്പെടുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Readers Comment

Add a Comment