Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:19 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് കേരള കാത്തലിക് ഫെഡറേഷന്റെ ഹര്‍ജിയിലിടപെട്ട് ഹൈക്കോടതി . ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനോടും ജിഎസ്ടി കൗണ്‍സിലിനോടും വിശദീകരണവും തേടി  മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ധനവില്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.നേരത്തെ, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഈ നിലപാടാണ് കോടതി ഇപ്പോള്‍ തിരുത്തിയത്. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയാണ് അന്ന് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിഷയം നയപരമായ കാര്യമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Readers Comment

Add a Comment