Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 9:25 pm
  • 18th April, 2024
  • Overcast Clouds
30.82°C28.17°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണനെതിരായ ഗൂഢാലോചനയിൽ മുൻ ഐ.ബി. ഡെപ്യൂട്ടി ഡയറക്ടർ ആർ. ബി. ശ്രീകുമാറിന്റെ അറസ്റ്റ് കേരളാ ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച വരെ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ നിർദ്ദേശം. ഗൂഡാലോചനക്കേസിലെ മറ്റ് പ്രതികളുടെ  മുൻ‌കൂർ ജാമ്യപേക്ഷകൾക്ക് ഒപ്പം ശ്രീകുമാറിന്റെ ഹർജിയും തിങ്കളാഴ്ച പരിഗണിക്കാനും കോടതി തീരുമാനിച്ചു.

നമ്പി നാരായണനെ താൻ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് ശ്രീകുമാർ കോടതിയിൽ വ്യക്തമാക്കി. മറ്റൊരു ഉദ്യോഗസ്ഥനായ ശശികുമാറിനെ മാത്രമാണ് താൻ ചോദ്യം ചെയ്തതെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിനാധാരമെന്നും ചാരക്കേസ് ഗൂഢാലോചനയിൽ വിദേശ ഇടപെടൽ ഉണ്ടോയെന്ന പരിശോധന തുടരുന്നതിനാൽ ഇടക്കാല ഉത്തരവിടരുതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. ക്രയോജനിക് സാങ്കേതിക വിദ്യ തടസ്സപ്പെടുത്തിയതിന്റെ ഗൂഡലോചനയിൽ ശ്രീകുമാർ പങ്കാളിയായെന്ന് സി.ബി.ഐ. കോടതിയിൽ വാദിച്ചു. ഇതോടെ മറ്റു പ്രതികളുടെ ഹർജികൾ കേൾക്കുന്നത് വരെ അറസ്റ്റ് ചെയ്യില്ല എന്ന് ഉറപ്പു നൽകാൻ കഴിയുമോയെന്ന് കോടതി ആരാഞ്ഞു. അറസ്റ്റുണ്ടാവില്ലെന്ന ഉറപ്പ്  നൽകാനാവില്ലെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതോടെ തിങ്കളാഴ്ച വരെ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.

നേരത്തെ കേസിലെ ഒന്നാം പ്രതി എസ്. വിജയൻ, രണ്ടാം പ്രതി തമ്പി എസ്. ദുർഗാദത്ത്, പതിനൊന്നാം പ്രതി ജയപ്രകാശ് എന്നിവരുടെ അറസ്റ്റ്  ഹൈക്കോടതി തടഞ്ഞിരുന്നു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ ജാമ്യത്തിൽ വിടണമെന്നും രണ്ടാഴ്ചത്തേയ്ക്ക് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പ്രതികൾ കേസ് അന്വേഷണവുമായി സഹകരിക്കണം എന്ന നിർദേശവും കോടതി നൽകിയിരുന്നു.ഐഎസ്ആർഒ ചാരക്കേസിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക കൃത്യനിർവഹണം നടത്തുകയാണു ചെയ്തതെന്നാണ് പ്രതികൾ ഹൈക്കോടതിയിൽ വാദിച്ചത്. പ്രതികളെ കുറ്റവിമുക്തരാക്കിയതിനു പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥരെ ഇവർ കൈക്കൂലി നൽകി സ്വാധീനിച്ചതാണെന്നും ആരോപിച്ചു.

കേസ് അന്വേഷണം പൂർത്തിയായതിനു പിന്നാലെ പ്രതിയായിരുന്ന നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്ഥരുമായി നടത്തിയ ഭൂമി ഇടപാടുകളുടെ രേഖകളും ഗൂഢാലോചനക്കേസ് പ്രതികൾ കോടതിയിൽ ഹാജരാക്കിയിരുന്നു. സിബിഐ ‍ഡിഐജി രാജ്നാഥ് കൗൾ, മുൻ ഡിജിപി രമൺ ശ്രീവാസ്തവയുടെ ഭാര്യ അ‍ഞ്ജലി ശ്രീവാസ്തവ എന്നിവരുമായി  നമ്പിനാരായണൻ ഭൂമി ഇടപാടുകൾ നടത്തി എന്നതിൽ അന്വേഷണം വേണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.

കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ സിബി മാത്യൂസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷാ ഹർജിയിലും ഇതേ രേഖകൾ സമർപ്പിച്ചിരുന്നു. തുടർന്ന് കേസിന്റെ അന്വേഷണ ഡയറി ഉൾപ്പടെയുള്ളവ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ഗൂഢാലോചനക്കേസ് മുൻകൂർ ജാമ്യഹർജിയിൽ മറിയം റഷീദ ഉൾപ്പടെ ഐഎസ്ആർഒ ചാരക്കേസിൽ പ്രതികളായിരുന്നവർ കക്ഷി ചേർന്നിട്ടുണ്ട്. ഇവർ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യവും മർദിക്കപ്പെട്ടതുമെല്ലാം ചൂണ്ടിക്കാട്ടി മൊഴികളും കോടതിയിൽ നൽകിയിരുന്നു. ഹർജികൾ ഇനി തിങ്കളാഴ്ച പരിഗണിയ്ക്കും.

Readers Comment

Add a Comment