Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ എഞ്ചിനീയറിങ് സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. സാങ്കേതിക സർവകലാശാല നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി സിംഗിൾ ബഞ്ച് സാങ്കേതിക സർവകലാശാല നടത്തുന്ന ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയത്.കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് പരീക്ഷകൾ നടക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. എന്നാൽ വിദ്യാർഥികളുടെ ആരോപണം ശരിയല്ലെന്നും കൊവിഡ് സാഹചര്യത്തിൽ യു.ജി .സി മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് പരീക്ഷകൾ നടത്തുന്നതെന്നും സർവകലാശാല കോടതിയെ അറിയിച്ചു. പരീക്ഷ ഓൺലൈനാക്കണമെന്ന ആവശ്യം നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് പരീക്ഷകൾ നടക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. എന്നാൽ വിദ്യാർഥികളുടെ ആരോപണം ശരിയല്ലെന്നും കൊവിഡ് സാഹചര്യത്തിൽ യു.ജി .സി മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് പരീക്ഷകൾ നടത്തുന്നതെന്നും സർവകലാശാല കോടതിയെ അറിയിച്ചു. പരീക്ഷ ഓൺലൈനാക്കണമെന്ന ആവശ്യം നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
28.82°C








