Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:15 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 87.94 ആണ് പ്ലസ് ടു വിജയശതമാനം. മുൻവർത്തെക്കാൾ വിജയ ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷം നേടിയത് 85.13 ശതമാനം.

സർക്കാർ സ്കൂളുകളിൽ ഇത്തവണ 85.02% വിജയം. എയ്ഡഡ് മേഖലയിൽ 90.37% വിജയം. അൺ എയ്ഡഡിൽ വിജയം 87.67%. സ്പെഷ്യൽ സ്കൂളുകളിൽ 100 ശതമാനം വിജയം. വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം (91.11). വിജയ ശതമാനം ഏറ്റവും കുറവുളള ജില്ല പത്തനംതിട്ടയാണ് (82.53).ഇത്തവണ പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർത്ഥികൾ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. മുൻവർഷത്തേക്കാൾ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന.

Readers Comment

Add a Comment