Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുട്ടിൽ മരംമുറി കേസിൽ മൂന്ന് പ്രതികളും അറസ്റ്റിലായെന്ന് സർക്കാർ ഹൈക്കോടതിയിൽ. റോജി അഗസ്റ്റിൻ , ആന്റോ അഗസ്റ്റിൻ , ജോസ് കുട്ടി എന്നിവരാണ് അറസ്റ്റിലായത്.പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കോടികളുടെ മരം കൊള്ളയിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സർക്കാർ വാദം കണക്കിലെടുത്താണ് നടപടി.മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല.
ജനുവരിയിലാണ് മുട്ടിൽ വില്ലേജിൽ നിന്ന് ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയത്. വയനാട്ടിലെ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാൻ വനംവകുപ്പിനായില്ല. മുട്ടിൽ വില്ലേജിലെ പലയിടങ്ങളിൽ നിന്ന് മുറിച്ചുകടത്തിയ 215 ക്യുബിക് മീറ്റർ ഈട്ടിത്തടികളാണ് പിടികൂടിയത്. മൊത്തം 505 ക്യുബിക് മീറ്റർ ഈട്ടിത്തടികൾ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. മുട്ടിൽ മരംമുറിക്കേസ് പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ദഗതിയിലിലായ അന്വേഷണത്തിന് ജീവൻ വച്ചിരുന്നു.
മരംമുറി കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലൻസിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മേപ്പാടി റെയ്ഞ്ചിന് കീഴിലെ മരംമുറിയുമായി ബന്ധപ്പെട്ട് അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ വനപാലകർക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.കൃഷിഭൂമിയിൽ നിന്ന് കർഷകർക്ക് മരംമുറിയ്ക്കാമെന്ന ഉത്തരവിന്റെ മറവിലാണ് വയനാട്ടിൽ 15 കോടിയോളം രൂപയുടെ ഈട്ടിക്കൊള്ള അരങ്ങേറിയത്. പ്രതികൾക്കെതിരെ ജൈവവൈവിധ്യ സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് കേസെടുത്തതോടെ ജാമ്യമില്ലാ വകുപ്പുകളായി എല്ലാ കേസുകളും മാറിയിട്ടും അറസ്റ്റുണ്ടാകാതെ വന്നതോടെയാണ് കോടതി ഇടപെടൽ.
മുഖ്യപ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുമ്പോഴും മരം കൊള്ള സിബിഐ അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കുമ്പോഴും ഹൈക്കോടതി സർക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നു.
31.82°C








