Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന ഗുരുതര രോഗത്തെ കുറിച്ചും അതിന്റെ ചികിത്സാ ചെലവിനെ കുറിച്ചുമൊക്കെയാണ് കുറച്ചുദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്നത്. കണ്ണൂരിലെ മുഹമ്മദ് എന്ന കുഞ്ഞിന് വേണ്ടി 16 കോടി സമാഹരിച്ച് കേരളം മാതൃകയായിരുന്നു. ഇമ്രാൻ മുഹമ്മദ് എന്ന കുഞ്ഞിന് വേണ്ടിയും കേരളം കൈകോർത്ത് പണം സമാഹരിച്ചെങ്കിലും ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. ലക്ഷദ്വീപിൽ നിന്നുള്ള ഇശൽ മറിയം എന്ന നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ഇതേ രോഗമാണ്. സോൾജസ്മ എന്ന മരുന്നാണ് ചികിത്സയ്ക്കായി നൽകേണ്ടത്.
ഈ മരുന്നിന് മാത്രം 16 കോടി രൂപ ചെലവ് വരും. വളരെ ചെറിയ ഒരു ജനസമൂഹമാണ് ലക്ഷദ്വീപിലേത്. വലിയ സാമ്പത്തിക സ്ഥിതിയും അവർക്ക് അവകാശപ്പെടാനില്ല. എന്നിട്ടും അവർ ഇശൽ മറിയത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം ഒരുക്കാനുള്ള ശ്രമത്തിലാണ്. ഈ ശ്രമം വിജയിക്കണമെങ്കിൽ കേരളം കൂടി ലക്ഷദ്വീപിനൊപ്പം കൈകോർക്കണം. ചികിത്സാ സഹായ സമിതി ഇത്തരമൊരു അഭ്യർത്ഥന കേരളത്തിന് മുന്നിൽ വച്ചിരിക്കുകയാണിപ്പോൾ.ഇശൽ മറിയത്തിന് ചികിത്സ ലഭ്യമാക്കുന്നതിനുള്ള സാമ്പത്തികവും ഭരണപരവുമായ സഹായങ്ങൾ ലഭ്യമാക്കാൻ കേരള മുഖ്യമന്ത്രിയോടും അവർ അഭ്യർത്ഥിക്കുന്നുണ്ട്. നിലവിൽ ബെംഗളൂരിവിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇശൽ മറിയം. ഇതുവരെ ഇശൽ മറിയത്തിന്റെ ചികിത്സാ സഹായത്തിനായി ലഭിച്ചത് മൂന്ന് കോടിയിൽ താഴെ രൂപയാണ്. മരുന്നിന് മാത്രം ഇനിയും പതിമൂന്ന് കോടിയിൽ അധികം രൂപ ആവശ്യമാണ്.
28.82°C








