Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കാൻ നടപടി ആരംഭിച്ചു. നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കാൻ നിർബന്ധിതമായിരിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.സർവീസ് നടത്താത്ത രണ്ടായിരത്തിനടുത്ത് ബസുകൾ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു പിൻവലിക്കും. ബസുകൾ പിൻവലിക്കുന്നതു മൂലം ഒരു സർവീസും മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി സർവീസുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ എ, ബി, സി കാറ്റഗറികളിലായി തരംതിരിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഏറ്റവും നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കും.6185 ബസാണ് കെഎസ്ആർടിസിക്കുള്ളത്. ഇതിൽ 3800 ബസുകൾ സർവീസിന് ആവശ്യമാണ്. സ്‌പെയർ ബസുകൾ അടക്കം 4,250 എണ്ണം മാത്രം നിലനിർത്തും. ബാക്കി 1,935 ബസുകൾ ഡിപ്പോകളിൽ നിന്ന് ഒഴിവാക്കും.
28.82°C








