Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:10 am
  • 20th April, 2024
  • Light Rain
26.82°C26.82°C
  • Humidity: 95 %
  • Wind: 0.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൂടുതൽ കുട്ടികൾ ഉളള ക്രിസ്ത്യൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാലാ അതിരൂപതാ സർക്കുലറിനെ പിന്തുണച്ച് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. ഇപ്പോൾ ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറവാണെന്നും ജനസംഖ്യ ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രം കുറച്ചാൽ പോരെന്നും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.കുട്ടികൾ വേണം .എന്നാൽ ജനസംഖ്യ എന്നത് ക്രിസ്താനിയും ഹിന്ദുവും മാത്രം നിയന്ത്രിക്കേണ്ടത് ആണോ നിയന്ത്രണം കൊണ്ടുവരുന്നെങ്കിൽ അത് എല്ലാപേരും പാലിക്കേണ്ടത് ആണ് എന്നും പിസി ജോർജ് പറഞ്ഞു. ജനസംഖ്യയുടെ അനുപാതം തെറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.ജനസംഖ്യാ വർദ്ധനവ് പ്രോത്സാഹിപ്പിക്കുന്ന കൂടുതൽ പ്രഖ്യാപനങ്ങളുമായാണ് പാലാ രൂപതയുടെ സർക്കുലർ പുറത്തിറങ്ങിയത്. 2000 ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതൽ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി അടുത്ത മാസം മുതൽ തന്നെ പ്രാബല്യത്തിൽ വരും.ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ സ്‌കോളർഷിപ്പോടെ പഠനം ലഭിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം എന്നാൽ  പാലാ രൂപതയുടെ കീഴിലുള്ള മറ്റ് വിദ്യാഭാസ്ഥാപനങ്ങളിലും സ്‌കോളർഷിപ്പ് നൽകുമെന്നാണ് സർക്കുലറിൽ പറയുന്നത്

പാലാ രൂപതയുടെ ഔദ്യോഗിക പേജിൽ വന്ന പോസ്റ്റിലാണ്  ഇക്കാര്യങ്ങൾ പറയുന്നത്. പാലാ രൂപതയുടെ കുടുംബ വർഷം 2021 ൻറെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.   എന്നാൽ,  പാലാ രൂപതയുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്.   ജനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ഭൂമിയുടെ വിസ്തീർണ്ണം  വർധിക്കുമോ? എന്ന് ചോദിച്ചവർ ഏറെ.....!!

എന്നാൽ, വിവാദങ്ങൾക്ക് പിന്നാലെ  ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച സീറോ മലബാർ പാലാ രൂപതയുടെ തീരുമാനം ഉറച്ചതെന്ന് പറഞ്ഞ് മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് രംഗത്തെത്തി. തീരുമാനം   ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment