Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:34 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരുവന്നൂർ സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം നടത്തുന്നു. ബാങ്കിൽ ഉദ്യോഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചു. രേഖകൾ ഹാജരാക്കാനാണ് ബാങ്കിന് ഇ ഡി നിർദേശം നൽകിയത്. നിരവധി ബിനാമി അക്കൗണ്ടുകൾ പ്രതികൾക്കുണ്ടായിരുന്നു. പ്രതികളുടെ ബിനാമി ഇടപാടുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പ്രതികളുടെ വീടുകളിൽ നിന്ന് കണ്ടെത്തിയ വായ്പാ രേഖകളിൽ ഏറെയും ബിനാമികളുടെതാണ്. വിശദമായ അന്വേഷണം ബിനാമി ഇടപാടിലുണ്ടാകും.

ആഭ്യന്തര സോഫ്റ്റ് വെയറിലെ ക്രമക്കേടുകളും പരിശോധിക്കും. അതേസമയം വിരമിച്ച ഉദ്യോഗസ്ഥരുടെ യൂസർ ഐഡിയും തട്ടിപ്പിനായി ഉപയോഗിച്ചെന്നും റിപ്പോർട്ടുകളുണ്ട്. റിസോർട്ടുകൾ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തിയതിലും അന്വേഷണം നടത്തും. തേക്കടി റിസോർട്ടിലെ മുഴുവൻ നിക്ഷേപകരുടെയും വിവരം ശേഖരിക്കും.കഴിഞ്ഞ ദിവസം കരുവന്നൂർ സഹകരണ ബാങ്കിൽ വ്യാജ വായ്പാ രേഖകൾ സൂക്ഷിച്ചിരുന്നത് പ്രത്യേക ലോക്കറിലെന്ന വിവരം പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ലോക്കർ കണ്ടെത്തിയത്. കേസിലെ പ്രതികൾക്ക് വിവിധ ബാങ്കുകളിലായി ഏഴിലേറെ അക്കൗണ്ടുകൾ ഉണ്ടെന്നാണ് വിവരം. ഇതിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു വരികയാണ്.

Readers Comment

Add a Comment