Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായി കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജോളി ജോസഫിനെ ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകിട്ടുമ്പോള്‍ ഉത്തരം കാത്തിരിക്കുന്നത് നൂറോളം ചോദ്യങ്ങള്‍! ഭര്‍ത്താവ് റോയിയുടെ ദുരുഹമരണവുമായി ബന്ധപ്പെട്ടാണ് നിലവില്‍ ജോളി അറസ്റ്റിലായിരിക്കുന്നതെങ്കിലും ജോളി ഉത്തരം പറയേണ്ടവയില്‍ അധികവും മറ്റ് അഞ്ചു മരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും, അറസ്റ്റിനു ശേഷം ജോളിക്കെതിരെ ലഭിച്ച മൊഴികള്‍ക്കുമായിരിക്കും.

അഞ്ചു ദിവസം മുമ്പ്, ഒക്ടോബര്‍ അഞ്ചിനാണ് കൂടത്തായി കേസില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ജോളി ജോസഫ്, ഇവരുടെ സുഹൃത്തും ജൂവലറി ജീവനക്കാരനുമായ മാത്യു, മാത്യുവിന്റെ സുഹൃത്തും സ്വര്‍ണപ്പണിക്കാരനുമായ പ്രജുകുമാര്‍ എന്നിവര്‍ അറസ്റ്റിലായത്. ഈ അഞ്ചു ദിവസത്തിനിടെ കേസുമായി ബന്ധപ്പെട്ട് പുതിയ നിരവധി കഥാപാത്രങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്.

വ്യാജ വില്‍പ്പത്രം തയ്യാറാക്കാനും രേഖയാക്കാനും ജോളിയെ സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അന്നത്തെ താമരശേരി ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജയശ്രീ വാര്യര്‍, റോയിയുടെ ദുരൂഹമരണം അന്വേഷിച്ച അന്നത്തെ കോടഞ്ചേരി എസ്.ഐ. രാമനുണ്ണി, സി.പി.എമ്മിന്റെയും മുസ്‌ളിം ലീഗിന്റെയും പ്രാദേശിക നേതാക്കള്‍, ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ചാത്തമംഗലം സ്വദേശി രാമകൃഷ്ണന്‍, ജോളി സ്ഥിരമായി പോകാറുണ്ടായിരുന്ന ബ്യൂട്ടി പാര്‍ലറിന്റെ ഉടമ സുലേഖ, റോയി മരിക്കുമ്പോള്‍ ട്രൗസറിന്റെ പോക്കറ്റിലുണ്ടായിരുന്ന തകിടു നല്‍കിയ കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍, ജോളിയുമായി സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിരുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ ജോണ്‍സണ്‍... അഞ്ചു ദിവസത്തിനിടെ പുറത്തുവന്ന പേരുകളില്‍ ചിലതു മാത്രമാണ് ഇവ.

ഇവരോരുത്തരും ഇവരുമായി ബന്ധമുള്ളവരും ജോളിയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. അതിനിടെയാണ് ജോളി കുടുംബത്തിനുള്ളില്‍ത്തന്നെ വേറെയും കൊലപാതകങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തല്‍. അപസര്‍പ്പക കഥകളെ വെല്ലുന്ന കൂടത്തായി കൊലപാതക പരമ്പരയില്‍ ഇന്നു മുതല്‍ ജോളി വെളിപ്പെടുത്താനിരിക്കുന്ന നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കു കാത്തിരിക്കുകയാണ് കേരളം.

Readers Comment

Add a Comment