Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:22 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കടക്കരപ്പള്ളിയിൽ നഴ്‌സിനെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്നു പൊലീസ്. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാർഡ് തളിശേരിത്തറ ഉല്ലാസിന്റെ മകൾ ഹരികൃഷ്ണയെ (26) അടിച്ചുവീഴ്ത്തിയ ശേഷം സഹോദരീഭർത്താവ് പീഡിപ്പിക്കുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് മൃതദേഹം മറവു ചെയ്യാനും ശ്രമിച്ചു. രതീഷ് 2 വർഷമായി ഹരികൃഷ്ണയുടെ പിന്നാലെ കൂടിയിരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഹരികൃഷ്ണയ്ക്ക് കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ടെന്നും അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മർദിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ജനലിൽ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടർന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാൻ പുറത്തെത്തിച്ചു. അവിടെ വച്ചും ചവിട്ടി. ഇതെത്തുടർന്ന് എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇങ്ങനെയാണ് മൃതദേഹത്തിൽ മണൽ പുരണ്ടത്.

കുറ്റം സമ്മതിച്ച സഹോദരീഭർത്താവ് കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് പുത്തൻകാട്ടുങ്കൽ രതീഷിനെ (ഉണ്ണി 40) റിമാൻഡ് ചെയ്തു.രതീഷിന്റെ ഭാര്യ നീതു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നേഴ്സിങ് ഡ്യൂട്ടിയിലായിരുന്നു.അടിയേറ്റ് തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം നയിച്ച പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു.

Readers Comment

Add a Comment