Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒളിമ്പിക്സിൽ മേരി കോമിന് വിജയത്തുടക്കം. ഡൊമിനിക്കൻ താരം ഹെർനാൻഡസ് ഗാർസിയയെ തോൽപ്പിച്ചാണ് മേരികോം വിജയിച്ചത്. 4-1 ആണ് സ്‌കോർ നില. ബോക്സിംഗ് ഫ്ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും മേരി കോമിന് വ്യക്തിമായ ആധിപത്യമുണ്ടായിരുന്നു.

ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജസ് മേരി കോമിന് 10 പോയിന്റുകൾ വീതം നൽകി. ഡൊമിനിക്കൻ താരത്തിന് രണ്ട് പത്ത് പോയിന്റുകൾ മാത്രമാണ് ലഭിച്ചത്. നിരന്തരം പഞ്ചുകളും ഹുക്കുകളുമായി ഡൊമിനിക്കൻ താരത്തെ വിറപ്പിച്ച മേരി കോം ഒടുവിൽ പ്രീക്വാർട്ടറിലേക്ക് അനായാസ വിജയം നേടി കടക്കുകയായിരുന്നു.ഇന്ത്യ വിജയപ്രതീക്ഷയർപ്പിച്ച ഷൂട്ടിംഗിൽ നിരാശയായിരുന്നു ഫലമെങ്കിലും മറ്റ് മത്സരങ്ങളിൽ ഇന്ത്യയ്ത്ത് വിജയം നേടാൻ സാധിച്ചു. ബാഡ്മിന്റണിൽ പി.വി സിന്ധു വിജയിച്ചു. ആദ്യ റൗണ്ടിൽ ഇസ്രായേലിന്റെ പോളികാർപ്പോവയെയാണ് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ 21-7 രണ്ടാം സെറ്റിൽ 21-10 എന്നിങ്ങനെയാണ് സ്‌കോർ നില. ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവാണ് നിലവിൽ പിവി സിന്ധു.

റാവിംഗിൽ ഇന്ത്യ സെമിയിൽ എത്തി. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾസിൽ ഇന്ത്യ സെമിയിൽ എത്തി. അർജുൻ-അരവിന്ദ് സഖ്യമാണ് സെമിയിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം ഫിനിഷ് ചെയ്തത്.

ഒളിമ്പിക്സ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ മാണിക്ക ബത്രയ്ക്ക് മിന്നും വിജയം. യുക്രെയ്ൻ താരത്തെയാണ് മാണിക്ക ബത്ര തോൽപ്പിച്ചത്. വാശിയേറിയെ മത്സരത്തിന്റെ സ്‌കോർ നില 4-3.

 

Readers Comment

Add a Comment