Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:22 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. പ്രിയാ മാലിക്കിനാണ് സ്വർണം ലഭിച്ചത്. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോല്പിച്ചത് .43 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. 48 കിലോഗ്രാം വിഭാഗത്തിൽ അമൻ ഗുലിയയും 80 കിലോഗ്രാം വിഭാഗത്തിൽ സാഗർ ജഗ്ലാനും ചരിത്രമെഴുതി. 147 പോയിന്റാണ് ഇന്ത്യ നേടിയത്. യുഎസ്എ 143 പോയിന്റും റഷ്യ 140 പോയിന്റും നേടി.2019ൽ ഖേലോ ഇന്ത്യ പൂനെ എഡിഷനിൽ സ്വർണ മെഡൽ ജേതാവായ പ്രിയ 17ആമത് സ്ക്കൂൾ ഗെയിംസിലും വിജയം ആവർത്തിച്ചിരുന്നു. 2020ൽ പാട്നയിൽ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യൻഷിപ്പിലും ദേശീയ സ്ക്കൂൾ ഗെയിംസിലും പ്രിയ സ്വർണ മെഡൽ നേട്ടം ആവർത്തിച്ചു. ലോക റെസ്‍ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുന്ന ആദ്യ അത്ല‍റ്റ് കൂടിയാണ് പ്രിയ മാലിക്.

Readers Comment

Add a Comment