Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:22 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇസ്രായേലിന്റെ പോളികാർപ്പോവക്കെതിരെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി. വി സിന്ധു തകർപ്പൻ വിജയം സ്വന്തമാക്കിയത്. കേവലം 13 മിനിട്ടിനുള്ളിൽ അവസാനിച്ച മത്സരത്തിൽ 21-7, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിൻറെ വിജയം. ഇത്തവണ മികച്ച ഫോമിലുള്ള സിന്ധു സ്വർണം നേടുമെന്നാണ് ഇന്ത്യൻ ക്യാംപിൻറെയും ആരാധകരുടെയും പ്രതീക്ഷ.റിയോ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവാണ് പി വി സിന്ധു. റിയോയിൽ സ്പാനിഷ് താരം കരോലിന മാരിനോട് ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ തോറ്റതോടെയാണ് സിന്ധു വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെട്ടത്.

അതേസമയം, ഒളിംപിക്‌സ് ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഇന്നും നിരാശ. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുണ്ടായിരുന്ന താരങ്ങൾ ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു.

Readers Comment

Add a Comment