Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സിപിഎം രാജ്യസഭ എംപി ജോൺ ബ്രിട്ടാസാണ് ഹർജി നൽകിയത്. കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് ഹർജി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, മൗലികാവകാശത്തിന്റെയും ലംഘനമാണ് നടന്നിരിക്കുന്നത് എന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

കൂടാതെ, കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ലെന്നും ജോൺ ബ്രിട്ടാസ് എംപി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഇടപെടൽ തേടി നേരത്തെ അഭിഭാഷകനായ എംഎൽ ശർമ്മ കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരുന്നു.ഇസ്രയേലിലെ എൻ.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ് വെയറിലൂടെ വിവരങ്ങൾ ചോർത്തിയെടുക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചെലവഴിക്കുന്നത് വൻതുകയെന്നും കണ്ടെത്തിയിരുന്നു. ഒരു ഫോണിൽനിന്ന് നിശ്ചിതകാലയളവിലേക്ക് വിവരം ചോർത്താൻ ശരാശരി അഞ്ച് മുതൽ ആറ് കോടി രൂപവരെയാകുമെന്നാണ് റിപ്പോർട്ടുകൾ.

കേന്ദ്ര സർക്കാർ ഫോൺ ചോർത്തിയവരുടെ പുതിയ പട്ടികയും പുറത്തായതോടെയാണ് കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം പി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. പട്ടികയിൽ വീട്ടമ്മമാർ ഉൾപ്പെടെ 60 ൽ അധികം സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം.

പട്ടികയിൽ വീട്ടമ്മമാരേക്കൂടാതെ അധ്യാപകരുടെയും അഭിഭാഷകരുടെയും ഫോണുകൾ ചോർത്തിയെന്നാണ് പുതിയ പട്ടിയകയിൽ നിന്നും ലഭിക്കുന്ന വിവരം.

 

Readers Comment

Add a Comment