Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സ്ത്രീധനം എന്ന അനീതി അവസാനിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ. സ്ത്രീധന വിരുദ്ധ ദിനവും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും സത്യവാങ്‌മൂലവും കൂടാതെ സ്ത്രീ സുരക്ഷക്കായി കനൽ പദ്ധതിയുമാണ് സർക്കാർ രൂപം നൽകുന്നത്.സംസ്ഥാനത്ത് എല്ലാ വർഷവും നവംബർ 26 സ്ത്രീധന നിരോധന ദിനമായി ആചരിക്കും. ഹൈസ്‌കൂൾ മുതൽ കോളജ് തലംവരെ പഠിക്കുന്ന വിദ്യാർഥികൾ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്ന് വിദ്യാലയ അസംബ്ലിയിൽ അന്നേ ദിവസം പ്രതിജ്ഞയെടുക്കണം. സംസ്ഥാന വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടറാണ് മുഖ്യ സ്ത്രീധന നിരോധന അധികാരി എന്ന നിലയിൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ഇനിമുതൽ വിവാഹിതരാകുന്ന പുരുഷ സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങിയില്ലെന്ന സത്യപ്രസ്താവന നൽകണം. ഉദ്യോഗസ്ഥന് പുറമേ വധുവും ഇരുവരുടെയും മാതാപിതാക്കളും സത്യപ്രസ്താവനയിൽ ഒപ്പുവയ്ക്കണം. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനകം ഇത് നിശ്ചിതമാതൃകയിൽ ഓഫീസ് മേലധികാരിക്ക് സമർപ്പിക്കണം.ഓരോ വകുപ്പിൻറെയും ജില്ലാ തലവൻ താഴെയുള്ള ഓഫിസുകളിലെ വിവരങ്ങൾ ക്രോഡീകരിച്ച് ആറ് മാസത്തിലൊരിക്കൽ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥനായ വനിതാ ശിശുക്ഷേമ ഓഫീസർക്ക് നൽകണം. വിവാഹത്തിന് മുൻപും പിൻപും നൽകുന്നതോ നൽകാമെന്ന് സമ്മതിക്കുന്നതോ ആയ വസ്തുവകകളും വിലപിടിപ്പുള്ള ഏതു സാധനവും സ്ത്രീധനത്തിൻറെ നിർവചനത്തിൽ വരും.വാങ്ങുന്നതും കൊടുക്കുന്നതും കണ്ടെത്തിയാൽ അഞ്ച് വർഷത്തിൽ കുറയാത്ത തടവാണ് ശിക്ഷ. ഒപ്പം ഇടപാടിൻറെ മൂല്യമോ പതിനയ്യായിരം രൂപയോ കൂടുതൽ ഏതാണോ അത് എന്ന നിരക്കിൽ പിഴയും ഈടാക്കും. നേരിട്ടോ അല്ലാതെയോ സ്ത്രീധനം ചോദിച്ചതായി തെളിഞ്ഞാൽ രണ്ട് വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കും.സ്ത്രീധനപീഡനം തടയാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുമായി കനൽ പദ്ധതിയുമായി വനിതാശിശു വികസന വകുപ്പ്. സ്ത്രീധന-ഗാർഹിക പീഡനങ്ങൾ പൂർണമായും ഇല്ലാതാക്കുക, സ്ത്രീകളെ ശാക്തീകരിക്കുക, ഓരോ വ്യക്തിയെയും ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.സ്ത്രീധന പീഡനം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള തുടർച്ചയായ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയിട്ടുള്ള സംവിധാനങ്ങൾ നൽകുന്നതിൻറെ മുന്നൊരുക്കമെന്ന നിലയിൽ എല്ലാ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്കും അങ്കണവാടി ജീവനക്കാർക്കും പരിശീലനം നൽകിയിട്ടുണ്ട്.കോളജുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ അവബോധ പരിപാടി സംഘടിപ്പിക്കും. ഒരു ലക്ഷത്തോളം അവബോധ പോസ്റ്റർ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ പതിക്കും.

Readers Comment

Add a Comment