Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:22 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം ശാസ്താംകോട്ടയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ പേരയം സ്വദേശിനി ധന്യയാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു ശാസ്താംകോട്ട കുന്നത്തൂര്‍ സ്വദേശി രാജേഷിന്റെയും ധന്യയുടേയും വിവാഹം നടന്നത്. രണ്ട് മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നതിനാല്‍ ചില കുടുംബ പ്രശ്‌നങ്ങളും തുടക്കത്തില്‍ നിലനിന്നിരുന്നു. വിവാഹ ശേഷം രാജേഷിന്റെ കുന്നത്തൂര്‍ വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്.

മൂന്ന് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം.എന്നാല്‍ ഭര്‍ത്താവിന്റെ മദ്യപാനത്തെച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ കലഹം പതിവായിരുന്നു. ടിപ്പര്‍ ലോറി ഡ്രൈവറാണ് രാജേഷ്. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ രാജേഷ് യുവതിയുമായി വഴക്കിട്ടു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ താന്‍ ഉറങ്ങി എണീറ്റപ്പോള്‍ കിടപ്പുമുറിയുടെ ജനാലയില്‍ തൂങ്ങി നില്‍ക്കുന്ന ധന്യയേയാണ് കണ്ടതെന്നാണ് രാജേഷിന്റെ മൊഴി.

Readers Comment

Add a Comment