Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വനിതകളുടെ അമ്പെയ്ത്തിൽ വ്യക്തിഗത വിഭാഗം റാങ്കിങ് റൗണ്ടിൽ ഇന്ത്യയുടെ ദീപിക കുമാരി ഒൻപതാം സ്ഥാനത്ത്. ലോക ഒന്നാം നമ്പർ കൂടിയായ ദീപിക 663 (720) പോയിന്റാണ് നേടിയത്. ആദ്യ പകുതിയിൽ 14-ാം സ്ഥാനത്തേക്ക് ദീപിക പിന്തള്ളപ്പെട്ടിരുന്നു. അവസാന രണ്ട് റൗണ്ടിലെ പാളിച്ചകൾ ദീപികയ്ക്ക് തിരിച്ചടിയായി.X-10-9-9-9-7 എന്നിങ്ങനെയായിരുന്നു അവസാന റൗണ്ടിലെ സ്കോർ. ഏഴിന് പകരം എട്ടായിരുന്നെങ്കിൽ താരത്തിന് ആറാം സ്ഥാനത്തേക്ക് മുന്നേറാമായിരുന്നു.

ഉത്തര കൊറിയയുടെ എസ്. ആൻ, എം. ജാങ്, സി. കാങ് എന്നിവരാണ് റാങ്കിങ് റൗണ്ടിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്. എലിമിനേഷൻ റൗണ്ടിൽ ഭൂട്ടാന്റെ കർമയാണ് ദീപികയുടെ എതിരാളി. ജൂലൈ 27 നാണ് മത്സരം.പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ അതാനു ദാസ്, തരുൺദീപ് റായ്, പ്രവീൺ ജാദവ് എന്നിവർ ഇന്ന് ഇറങ്ങും. മിക്സഡ് ടീം ഇവന്റിനായി, മികച്ച 16 ടീമുകൾ മാത്രമേ യോഗ്യത നേടൂ. ദീപിക ഒമ്പതാം സ്ഥാനത്തെത്തിയതോടെ ഈ രംഗം തിളക്കമാർന്നതാക്കാനുള്ള ഇന്ത്യയുടെ ആദ്യ പടി പൂർത്തിയായി. മിക്സഡ് ടീം ഇവന്റിലെ ഒരു മെഡൽ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഒളിപിക്സിലെ ജൂലൈ 24 ന് നടക്കുന്ന അമ്പെയ്ത്ത് മത്സരങ്ങളിലെ ആദ്യത്തെ മെഡൽ മത്സരമാണ് മിക്സഡ് ടീം ഇവന്റ് എന്നത് ശ്രദ്ധേയമാണ്.

 

Readers Comment

Add a Comment