Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:34 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തെ പിടിച്ചു കുലുക്കിയ കേസുകളിലെ വനിതാ തടവുകാർ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ഓർത്തിട്ടുണ്ടോ. കോളിളക്കമുണ്ടാക്കിയ മിക്ക കേസുകളിലേയും വനിതാ പ്രതികളെല്ലാം  ഇപ്പോൾ വനിതാ ജയിലിൽ നല്ല നടപ്പിലാണ്. ഇതിൽ സിസ്റ്റർ അഭയ കേസിലെ പ്രതി സെഫി മുതൽ സ്വർണ കടത്തുകേസിലെ സ്വപ്ന വരെയുൾപ്പെടും. പ്രാർത്ഥനയിൽ മുഴുകി കഴിയുകയാണ് അഭയ കേസ് പ്രതി  സെഫി. ഏറെ സമയവും പ്രാർഥനയിൽ.. ജയിലിലെ യൂണിഫോം ആയ വെള്ളസാരിയിലാണു സിസ്റ്റർ സെഫി നടക്കുന്നത്. സഭാ വസ്ത്രങ്ങൾ ഒന്നും ഇവിടെ അനുവദനീയമല്ലാത്തതാണ് കാരണം. തുടക്കത്തിൽ ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടിയിരുന്നു. ഇപ്പോൾ പൊരുത്തപ്പെട്ടു. സഹതടവുകാരിൽ നിന്നെല്ലാം അകന്നു കൂടുതൽ സമയവും പ്രാർഥനയിലാണെന്നാണ്ജയിൽ അധികാരികൾക്ക് പറയാനുള്ളത്. തയ്യൽ, ശുചീകരണ ജോലികളാണു ഇവർ ഇവിടെ ചെയ്യുന്നത്. ഇപ്പോൾ പരോളിലാണ് സെഫി. ഇതിനെതിരെ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്..അഭയ കേസിൽ മൂന്നാം പ്രതിയായിരുന്നു സെഫി. ഇവർക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞാണ് അവർ കോടതിയിൽ വിധി കേട്ടത്. 

കേരളത്തെ പിടിച്ചു കുലുക്കിയ  സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് യോഗ പഠിക്കുന്നു. സിസ്റ്റർ അഭയ കേസിലെ സിസ്റ്റർ സെഫി ഏറെ സമയവും പ്രാർഥനയിൽ. യോഗ കഴിഞ്ഞാൽ പുസ്തക വായനയിലാണു പ്രധാനമായും സ്വപ്നയുടെ ഒരു ദിവസം. ആരോടും അധികം സംസാരിക്കില്ല. ആഴ്ചയിൽ ഒരു ദിവസം സന്ദർശകരെ അനുവദിച്ചിട്ടുണ്ട്.
ഭർത്താവും മകനും അമ്മയും കാണാനെത്തും. അവരോടു വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ ചിലപ്പോൾ പൊട്ടിക്കരയും. ആറ്റിങ്ങൽ ഇരട്ടക്കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട ടെക്നോപാർക്ക് ഉദ്യോഗസ്ഥ അനുശാന്തി ജയിലിൽ കുട്ടികൾക്കു വേണ്ടി പാവകൾ നിർമിക്കുന്ന തിരക്കിലാണ്.. ജയിൽ ജീവിതത്തോട് പൂർണമായും അവരും പൊരുത്തപ്പെട്ടു 
സ്വന്തം മകളുടെ ഉൾപ്പെടെ കൊലപാതകത്തിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്. അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾ കൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്ന ഷേക്സ്പിയറുടെ വരികൾ ഉദ്ധരിച്ചാണു കോടതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്. കുഞ്ഞുടുപ്പുകൾ തയ്ക്കുന്നതിലും അവർ വിദഗ്ധയാണെന്നാണ് വിവരം. ബാക്കി സമയങ്ങളിൽ അന്തേവാസികൾക്കു കംപ്യൂട്ടർ പരിശീലനവും നൽകിവരികയാണ് അനുശാന്തി. . ആറ്റിങ്ങലിലെ വനിതാ ജയിലിലാണ് അനുശാന്തി ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് വധശിക്ഷ കാത്തുകഴിയുന്ന നിനോ മാത്യുവിനെ പാർപ്പിച്ചിരിക്കുന്നത്.അനുശാന്തിയുടെ മകൾ സ്വാസ്തിക (4) ഭർത്താവിന്റെ അമ്മ ഓമന (67) എന്നിവരെയാണ് നിനോ മാത്യു പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. അനുശാന്തിയുമായി ഇയാൾക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.ശൗചാലയം വൃത്തിയാക്കുന്നതടക്കമുള്ള പണികളും ഇവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ട്. ചമ്മന്തി നിർമാണത്തിൽ വിദഗ്ധയാണ് അനുശാന്തി. ജയിലിൽ നിർമിക്കുന്ന പുറത്തു വില്ക്കുന്ന ഇഡലി, സാമ്പാർ, വിവിധ പലഹാരങ്ങൾ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേൽനോട്ടമുണ്ട് അനുവിനുണ്ട്. 138 രൂപയാണ് ദിവസബത്ത. 

കല്ലുവാതുക്കലെ റബർ തോട്ടത്തിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ രേഷ്മ റിമാൻഡിൽ കഴിയുകയാണ്. അനന്തു എന്ന ഫെയ്സ്ബുക് കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണു പ്രസവിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണു രേഷ്മ പൊലീസിനു നൽകിയ മൊഴി. അനന്തു എന്ന വ്യാജ ഫെയ്സ്ബുക് ഐഡിയിലൂടെ രേഷ്മയുമായി ചാറ്റ് ചെയ്ത  ആര്യയും ഗ്രീഷ്്മയും ജീവനൊടുക്കിയ വിവരം രേഷ്മയെ അറിയിച്ചിട്ടില്ല.

Readers Comment

Add a Comment