Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അശ്ലീല വീഡിയോ നിർമിച്ച കേസിൽ അടുത്തിടെയാണ്, ശിൽപ ഷെട്ടിയുടെ ഭർത്താവ് കൂടെയായ രാജ് കുന്ദ്ര അറസ്റ്റിലായത്. മുംബൈ പൊലീസാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ബോളിവുഡിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു രാജ് കുന്ദ്രയുടെ അറസ്റ്റ്. ഇപോഴിതാ സംഭവത്തിൽ പ്രതികരണമെന്നോണം അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ വാക്കുകൾ ശിൽപ ഷെട്ടി പങ്കുവെച്ചിരിക്കുന്നു.

ഒരു പുസ്തകത്തിന്റെ പേജാണ് ശിൽപ ഷെട്ടി പങ്കുവെച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതിൽ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല എന്നാണ് ഇതിലെ വാക്കുകൾ. ഇപോഴത്തെ പ്രശ്‌നങ്ങളെ കുറിച്ചാണ് ഈ വാക്കുകളിലൂടെ ശിൽപ ഷെട്ടി വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് കമന്റുകൾ.

ഇപ്പോൾ നടന്ന അറസ്റ്റിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നാണ് രാജ് കുന്ദ്രയ്ക്ക് എതിരെ മുമ്പ് പരാതിയുമായി എത്തിയ പൂനം പാണ്ഡെ വ്യക്തമാക്കിയത്. എന്റെ ഹൃദയം ശിൽപ ഷെട്ടിയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പമാണ്. അവർ ഏതുതരം മാനസികാവസ്ഥയിലൂടെയാകും കടന്നുപോകുകയെന്ന് ചിന്തിക്കാൻപോലും കഴിയുന്നില്ല. ഞാൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കാനുള്ള അവസരം ഇതല്ല എന്നും പൂനം പാണ്ഡെ പറഞ്ഞിരുന്നു

സംഭവത്തിൽ പ്രധാന പ്രതി കുന്ദ്രയാണ്. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. അശ്ലീല സിനിമകൾ നിർമിച്ചതിനും അവ ചില മൊബൈൽ ആപുകൾ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കേസിൽ ഒമ്പത് പേർ ഇതുവരെ അറസ്റ്റിലായി. യുവതികൾക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി ഷൂട്ടിംഗിന് എത്തിച്ച് അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു ഈ റാക്കറ്റ്.

 

Readers Comment

Add a Comment