Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:17 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മെക്സിക്കൻ സംസ്ഥാനമായ വെരാക്രൂസിൽ ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കിയ നടപടിയ്ക്ക് പിന്നാലെ തലസ്ഥാന നഗരമായ സാലാപായിലെ കത്തോലിക്ക കത്തീഡ്രൽ ദേവാലയത്തിൽ ഫെമിനിസ്റ്റുകളുടെ ആക്രമം. 12 ആഴ്ചകൾ വരെയുള്ള ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കുന്നതിനു പ്രാദേശിക കോൺഗ്രസ് അംഗീകാരം നൽകിയതിനെ തുടർന്നായിരുന്നു ആക്രമണം. ദേവാലയത്തിന്റെ പുറംഭിത്തിയിൽ അബോർഷൻ അനുകൂലികൾ പച്ചനിറം ഉപയോഗിച്ച് വികൃതമാക്കുകയും “നിയമപരമായ ഭ്രൂണഹത്യ, അതിപ്പോൾ നിയമമായിരിക്കുന്നു” എന്നെഴുതുകയും ചെയ്തു.സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയരുകയാണ്. 

ഗർഭസ്ഥ ശിശുക്കളെ അബോർഷനിലൂടെ ഇല്ലാതാക്കുന്നത് കുറ്റകരമല്ലാതാക്കുന്ന നിയമഭേദഗതി ഇക്കഴിഞ്ഞ ജൂലൈ 20-നാണ് വെരാക്രൂസ് കോൺഗ്രസ് പാസ്സാക്കിയത്. 25 പേർ അബോർഷന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ, 13 പേർ മാത്രമാണ് ജീവനെ അനുകൂലിച്ചത്. ഒരാൾ വോട്ടിംഗിൽ നിന്നും വിട്ടുനിന്നു.

മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രെസ് മാനുവൽ ലോപ്പസ് ഒബ്രാഡോറിന്റെ മോറേന പാർട്ടി പ്രതിനിധിയായ മോണിക്കാ റോബിൾസാണ് പ്രമേയം കോൺഗ്രസിൽ അവതരിപ്പിച്ചത്. അതേസമയം ഭ്രൂണഹത്യ അനുകൂലവാദത്തെയും ദേവാലയം അലങ്കോലമാക്കിയ നടപടിയെയും ശക്തമായ ഭാഷയിൽ അപലപിച്ചുകൊണ്ടു സാലാപാ അതിരൂപതയും, പ്രോലൈഫ് സംഘടനകളും രംഗത്തെത്തി. ഗർഭധാരണം മുതൽ സ്വഭാവിക മരണംവരെ ജീവിക്കുവാനുള്ള മനുഷ്യാവകാശത്തെ സംരക്ഷിക്കുമെന്ൻ സംസ്ഥാന ഭരണഘടനയുടെ നാലാം പട്ടികയിൽ ഉറപ്പു നൽകിയിരിക്കുന്നത് ചൂണ്ടിക്കാട്ടിയ പ്രോലൈഫ് നേതാക്കൾ അബോർഷൻ കുറ്റകരമല്ലാതാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രസ്താവിച്ചു.
നിഷ്കളങ്ക ജീവനുകളെ ഇല്ലാതാക്കുന്ന നിയമഭേദഗതിയുടെ പേരിൽ സാലാപാ കത്തീഡ്രലിൽ നടന്ന അഴിഞ്ഞാട്ടത്തെ തങ്ങൾ അപലപിക്കുന്നുവെന്ന് സാലാപാ അതിരൂപതയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. ജോസ് മാനുവൽ സുവാസോ ട്വിറ്ററിൽ കുറിച്ചു. "ദേവാലയം അലങ്കോലമാക്കിയത് നിയമപാലകർ കണ്ടില്ലേ? ഇത് ശരിയല്ലെന്നും നിയമത്തിന്റെ കഴിവില്ലായ്മയാണെന്നും അധികാരികൾ നിസം​ഗരാണെന്നും അദ്ദേഹം തന്റെ  ട്വീറ്റിൽ ചോദിക്കുന്നുണ്ട്. ഗർഭഛിദ്രത്തെ ശക്തമായി എതിർക്കുന്ന കത്തോലിക്ക സഭയുടെ നിലപാടിൽ അക്രമാസക്തമായി ഇതിനും മുൻപും ഫെമിനിസ്റ്റുകൾ ദേവാലയങ്ങൾ വികൃതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷവും സമാന രീതിയിൽ ദേവാലയങ്ങൾക്ക് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ കൊല്ലം അന്താരാഷ്ട്ര വനിത ദിനത്തിന്റെ പിറ്റേന്ന് മെക്സിക്കോയിൽ കത്തോലിക്കാ ദേവാലയങ്ങൾക്ക് നേരെ വ്യാപക ആക്രമണമാണ് ഫെമിനിസ്റ്റുകൾ അഴിച്ചുവിട്ടത്.

Readers Comment

Add a Comment