Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത, കൊച്ചിയിൽ സ്വർണാഭരം നൽകാത്തതിന് ഭാര്യയെ തല്ലി, ഭാര്യാപിതാവിന്റെ കാൽ തല്ലിയൊടിച്ചു. പച്ചാളം സ്വദേശി ജിപ്‌സൺ ആണ് ഭാര്യ ഡയാനയെ ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ജിപ്‌സന്റെയും, ഡയാനയും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടാം വിവാഹമായിരുന്നു ജിപ്‌സണും, ഡയാനയും വിവാഹിതരാകുന്നത്.

തന്റെ സ്വർണാഭരണങ്ങളാണ് അവർക്ക് ആവശ്യമെന്നും, ഇതിനെചൊല്ലി കല്യാണം കഴിഞ്ഞ് മുന്നാം നാൾ മുതൽ ഭർത്താവും, ഭർതൃമാതാവും തന്നെ ഉപദ്രവിക്കാറുണ്ടെന്നും യുവതി പറഞ്ഞു. അടിവയറ്റിലും നടുവിനും നിരന്തരം മർദ്ദിക്കാറുണ്ടെന്ന് യുവതി വെളിപ്പെടുത്തി. പലപ്പോഴും മർദ്ദന വിവരം ഭർതൃമാതാവിനോട് പറഞ്ഞെങ്കിലും സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചുവെന്നും ഡയാന പറയുന്നു. പുറത്ത് കാണുന്ന ശരീര ഭാഗങ്ങളിൽ തല്ലരുതെന്ന് മകന് ഭർതൃമാതാവ് നിർദ്ദേശം നൽകിയിരുന്നെന്നും ഡയാന പറയുന്നു. സ്വർണത്തിന് വേണ്ടി അവർ തന്നെ കൊല്ലാൻ പോലും മടിക്കില്ലെന്നും ഡയാന പറഞ്ഞു.

വിശന്നപ്പോൾ ഭക്ഷണം കഴിച്ചപ്പോൾ പോലും വീട്ടുകാരുടെ ഉപദ്രവം സഹിക്കേണ്ടി വന്നു. വിവാഹം നടത്തിയ വികാരിയെ വീട്ടിലെത്തിയപ്പോൾ കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ജിപ്‌സന്റെ സുഹൃത്തായ വികാരി ഡയാനയെ രണ്ടാം വിവാഹമാണ്, പുറത്ത് അറിഞ്ഞാൻ പള്ളിയിൽ വിലയുണ്ടാകില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു.

അതിന് പിന്നാലെ യുവതി തിരികെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഇത് സംസാരിക്കാനാണ് യുവതിയുടെ പിതാവ് ചക്കരപറമ്പ് സ്വദേശി ജോർജ്ജ് പച്ചാളത്തുള്ള ജിപ്‌സന്റെ വീട്ടിൽ പോയത്. ഈ സമയത്താണ് ജിപ്‌സണും, അദ്ദേഹത്തിന്റെ മാതാപിതാക്കളും ചേർന്ന് യുവതിയുടെ പിതാവ് ജോർജ്ജിന്റെ കാൽ തല്ലിയൊടിക്കുകയും, വാരിയെല്ലിന് പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.

മർദ്ദന വിവരം പുറത്തു പറയാൻ ഡയാന ശ്രമിച്ചെങ്കിലും ഫോൺ പിടിച്ചു വാങ്ങുകയും മർദ്ദിക്കുകയും ചെയ്തു. ജൂലൈ 12ന് വനിതാ സെല്ലിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യമായി നടന്നിട്ടില്ല. ചക്കര പറമ്പ് സ്വദേശി ജോർജ്ജിനെ ആശുപത്രിയിലേക്ക് മാറ്റി, 16ന് നോർത്ത് പൊലീസ് സ്റ്റേഷനിലും കമ്മീഷണർക്കും പരാതി നൽകിയെങ്കിലും അന്വേഷണം നടന്നിട്ടില്ല.

Readers Comment

Add a Comment