Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ്യാജ അഭിഭാഷകയായ സെസി സേവ്യറിനായി ആലപ്പുഴ കോടതിയിലെ അഭിഭാഷകർ ഹാജരായതിൽ ബാർ  അസോസിയേഷനിൽ ഭിന്നത. ബാർ അസോസിയേഷൻ വാദിയായ കേസിൽ സെസിക്കായി ഹാജരായത് അസോസിയേഷനിലെ തന്നെ അംഗങ്ങളായ അഡ്വ. ഫ്രാൻസിസ് മംഗലത്ത്, പി .ടി ബിന്ദു രാജ് എന്നിവരാണ്. വിഷയം ചർച്ച ചെയ്യാൻ ബാർ അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മറ്റി ഇന്ന് ചേരും.

നിയമസംവിധാനങ്ങൾക്കും, അഭിഭാഷക അസോസിയേഷനും നാണക്കേടുണ്ടാക്കിയ കേസിൽ,വ്യാഴാഴ്ച രാവിലെ പതിനൊന്നേ മുക്കാലോടെയാണ് അഡ്വ  പി ടി ബിന്ദു രാജ്, ഫ്രാൻസിസ് മംഗലത്ത് എന്നീ അഭിഭാഷകരുമൊത്ത് സെസി സേവ്യർ എന്ന വ്യാജ അഭിഭാഷക ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനായി എത്തിയത്. രണ്ടര വർഷമായി ബാർ അസോസിയേഷനെ കബളിപ്പിക്കുകയും അസോസിയേഷൻ തന്നെ വാദിയാകുകയും ചെയ്യുന്ന  കേസിൽ സെസിക്കായി ഹാജരായത് ആലപ്പുഴ കോടതിയിലെ തന്നെ അഭിഭാഷകാരാണ്.ഫ്രാൻസിസ് മംഗലത്തും, പിടി ബിന്ദു രാജും ഹാജരായ നടപടിയിൽ  കടുത്ത എതിർപ്പുയർന്നു. വലിയൊരു വിഭാഗം അഭിഭാഷകർ എതിർപ്പുമായി രംഗത്തുവന്ന സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ ബാർ അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മറ്റി ഇന്ന് ചേരും. രണ്ട് വർഷക്കാലമായി 'സഹപ്രവർത്തകരെ മാത്രമല്ല, നിയമ സംവിധാനങ്ങളെ മുഴുവൻ വെല്ലുവിളിച്ച പ്രതിയെ അറസ്റ്റ് ചെയ്യാൻ നോർത്ത് പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് ഏറെ ദൂരമില്ലാത്ത  നഗര മധ്യത്തിലെ കോടതിയിൽ ഒരു മണിക്കൂറോളം ചിലവഴിച്ച ശേഷമാണ് സെസി  മുങ്ങിയത്. ചില അഭിഭാഷകരും ,പൊലീസും  സെസക്ക് ഒത്താശ ചെയ്യുന്നുവെന്നാണ് ആക്ഷേപം. സെസിയുടെ മെമ്പർഷിപ്പും ,അസോസിയേഷനിലെ സ്വീകാര്യതയുമൊക്കെ  അഭിഭാഷകർക്കിടയിൽ  പരസ്പര പഴിചാരലിനും തർക്കത്തിനും ഇടയാക്കിയിരിക്കുകയാണ്. വ്യാജരേഖകൾ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന യുവതിക്കെതിരെ  പൊലീസ് കേസെടുത്തിട്ട് ഒരാഴ്ചയോളം പിന്നിടുകയാണ് കുട്ടനാട് രാമങ്കരി സ്വദേശി സെസ്സി സേവ്യറിനെതിരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്.ബാർ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി മതിയായ യോഗ്യതയില്ലാതെ രണ്ടര വർഷം ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്തു വരുന്നതായി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ പറയുന്നു. അസോസിയേഷന് ലഭിച്ച അജ്ഞാത കത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സെസി നൽകിയ എൻ റോൾമെൻ്റ്    നമ്പർ വ്യാജമാണെന്ന് അസോസിയേഷൻ കണ്ടെത്തിയത്.ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകൻ്റെ കീഴിൽ രണ്ട് വർഷം മുമ്പാണ് സെസ്സി ഇൻ്റൻഷിപ്പിനായി എത്തുന്നത്.പ0നം  പൂർത്തീകരിച്ചെന്ന് അറിയിച്ച സെസി ഇദ്ദേഹത്തിൻ്റെ കീഴിൽ തന്നെ ജൂനിയർ ആയി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തിരുന്നു .ഇതിനിടയിൽ ഇവർ ബാർ അസോസിയേഷനിലേക്ക് മത്സരിക്കുകയും അസോസിയേഷൻ്റെ ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിരവധി കേസുകളിൽ കമ്മീഷൻ അംഗമായി പങ്കെടുക്കുകയും ചെയ്തു ഇതിനിടയിലാണ് അജ്ഞാത കത്ത് അസോസിയേഷന് ലഭിച്ചത്. തിരവനന്തപുരത്ത് കരിയായ മറ്റൊരു അഭിഭാഷകയുടെ എൻറോൾമെൻ്റ്   നമ്പറാണ് ഇവർ ഉപയോഗിച്ചിരുന്നത്. ആൾമാറാട്ടം വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സെസി ഒളിവിലാണെന്നാണ്  വീണ്ടും പൊലിസ്  പറയുന്നത്

Readers Comment

Add a Comment