Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരണപ്പെട്ടു. കപ്പക്കടവ് സ്വദേശി റമീസാണ് മരിച്ചത്. കണ്ണൂർ അഴീക്കോട് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.റമീസ് ഓടിച്ച ബൈക്ക് കാറിലിടിച്ചാണ് അപകടം ഉണ്ടായത്. അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്തായിരുന്നു റമീസ്. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.രാമനാട്ടുകര വാഹന അപകടത്തിന് പിന്നാലെ സ്വർണക്കടത്ത് പുറത്തു വന്നതോടെയാണ് അർജുൻ ആയങ്കിയിലേക്ക് അന്വേഷണം നീങ്ങിയത്. കരിപ്പൂർ സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.സ്വർണം കടത്തിയ മലപ്പുറം സ്വദേശി ഷഫീഖിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നുമാണ് മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയാണെന്ന് വ്യക്തമായത്.

Readers Comment

Add a Comment