Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:21 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച ഗുരുതര പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ അലക്‌സിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും. കഴിഞ്ഞ വർഷം ജൂലൈയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ അനന്യ പിന്നീട് അനുഭവിച്ചത് കഷ്ടതകളായിരുന്നു. സംഭവത്തിൽ അനന്യയെ ചികിത്സിച്ച കൊച്ചി പാലാരിവട്ടത്തെ റെനായി മെഡിസിറ്റിയിലെ ഡോക്ടർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ട്രാൻസ് ജെൻഡർ കൂട്ടായ്മയാണ് സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കൾ പരാതിയും നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയനായ അർജുൻ ആശോകന്റെ മൊഴി രേഖപ്പെടുത്തും. ജീവിക്കാൻ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണെന്ന് സുഹൃത്തുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.ശസ്ത്രക്രിയ എന്ന പേരിൽ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടർ ചെയ്തതെന്ന് അനന്യ മുൻപ് പലതവണ തുറന്നു പറഞ്ഞിരുന്നു. ട്രാൻസ്‌ജെന്റർ റൈറ്റ്‌സിനെ പറ്റി സംസാരിക്കുന്ന ക്ലബ് ഹൗസ് മുറിയിൽ നിന്നും അനന്യയെ ആരോപണവിധേയനായ അർജുൻ അശോകൻ അപമാനിച്ച് ഇറക്കിവിട്ടതായും പരാതിയുണ്ട്. തന്റെ അനുഭവം തുറന്നു പറയാൻ ശ്രമിച്ച അനന്യയെ ഈ ഡോക്ടർമാർ ഇറക്കിവിടുകയും ബ്ലോക് ചെയ്യുകയും ചെയ്തു.

Readers Comment

Add a Comment