Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:21 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാൻ കസ്റ്റംസ് നീക്കം. കേസിന്റെ മേൽനോട്ടച്ചുമതലയുള്ള നിലവിലെ കമ്മീഷ്ണർ സുമിത്കുമാർ സ്ഥലം മാറി പോകാനിരിക്കെയാണ് നീക്കം. ഇതിനിടെ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ സമ്മർദ്ദമെന്ന സരിത്തിന്റെ ആരോപണത്തിൽ കൊച്ചി എൻഐഎ കോടതി മറ്റന്നാൾ വിധി പറയും.

ഈ മാസം 27നാണ് നിലവിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണർ സുമിത്കുമാർ ഭിവണ്ടിയിലേക്ക് സ്ഥലംമാറി പോകുന്നത്. ഇതിന് മുന്നോടിയായി തിരുവനന്തപുരം സ്വർണക്കടത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് കസ്റ്റംസ് നീക്കം.നടപടികളുടെ ഭാഗമായി കേസന്വേഷണ ചുമതലയുള്ള കസ്റ്റംസ് സൂപ്രണ്ട് അസിസ്റ്റന്റ് സോളിസിറ്റർ ജനറലുമായി കൂടിക്കാഴ്ച നടത്തി.

Readers Comment

Add a Comment