Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയും ആക്ടിവിസ്റ്റുമായ അനന്യ കുമാരി അലക്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണം പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്.ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്ന് വലിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ എറണാകുളം റെനൈ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയിൽ പിഴവുണ്ടായതായും അവർ ആരോപിച്ചിരുന്നു.അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാൻ അനന്യ നാമനിർദേശം നൽകിയിരുന്നു. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായാരുന്നു അവർ പത്രിക നൽകിയത്. എന്നാൽ സ്വന്തം പാർട്ടിക്കാരിൽ നിന്നു തന്നെ ജീവന് ഭീഷണിയുണ്ടെന്നാരോപിച്ചായിരുന്നു പിന്നീട് പിന്മാറുകയും ചെയ്തു. കഴിഞ്ഞ ദിവസം, 2020 ജൂണിലാണ് റെനൈയിൽ നടത്തിയ ലിംഗമാറ്റശസ്ത്രക്രിയയിൽ ഗുരുതര പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് അനന്യ മാധ്യമങ്ങളെ സമീപിച്ചത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അർജുൻ അശോകന് വീഴ്ച സംഭവിച്ചതായും ഇത് കാരണം ജോലി ചെയ്യാനാകുന്നില്ലെന്നും ശാരീരികപ്രശ്നങ്ങൾ സംഭവിച്ചതായും അനന്യ ആരോപിച്ചിരുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും അനന്യ വെളിപ്പെടുത്തിയിരുന്നു.
.
ആത്മഹത്യാ പ്രവണതയെ അതിജീവിക്കാൻ സഹായിക്കുന്ന എൻജിഒകൾ രാജ്യത്തുണ്ട്. മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന അവരുടെ സേവനങ്ങൾക്കായി കൗൺസിലിങ് ഹെൽപ്‌ലൈനുകളിൽ വിളിക്കാം. ആവശ്യമുള്ളവർക്ക് ഇനി കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
കേരളത്തിലെ എൻജിഒകളും ഹെൽപ്പ് ലൈൻ നമ്പറും
പ്രതീക്ഷ (Pratheeksha): 0484 2448830; മൈത്രി(Maitri ):0484-2540530,
കേരളത്തിന് പുറത്തുള്ള എൻ ജി ഒകളും ഹെൽപ്പ് ലൈൻ നമ്പറുകളും
ഹൈദരാബാദ് (Roshni) : 040 790 4646, മുംബൈ (Aasra): 022 2754 6669, ഡൽഹി (Sanjivini): 011-24311918, ചെന്നൈ (Sneha) – 044- 24640050 ബെംഗളുരൂ (Sahai) – 080-25497777
31.82°C








