Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:20 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അപൂർവ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ചു വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന ഇമ്രാൻ വേദനകളില്ലാത്ത ലോകത്തേക് യാത്രയായി. 18 കോടിയുടെ മരുന്നിന് കാത്തുനിൽക്കാതെയാണ് കുഞ്ഞ് ഇമ്രാൻ മരണത്തിന് കീഴടങ്ങിയത്. മൂന്ന് മാസമായി കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ വെൻറിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു.അങ്ങാടിപ്പുറം വലമ്പൂർ ഏറാന്തോട് ആരിഫിൻറെ മകനാണ്. ചികിത്സക്ക് പണം സ്വരൂപ്പിച്ച് കൊണ്ടിരിക്കെയാണ് ഇമ്രാൻ മരണമടഞ്ഞത്. 18 കോടി രൂപ വേണ്ട ചികിത്സക്ക് ചൊവ്വാഴ്ച രാത്രി വരെ 16.50 കോടിയോളം രൂപ സമാഹരിച്ചിരുന്നു. സ്പൈനൽ മസ്‌കുലാർ അട്രോഫി(SMA) എന്ന പേശികൾ ശോഷിക്കുന്ന അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു കുഞ്ഞ്.

Readers Comment

Add a Comment