Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:20 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജനങ്ങളുടെ ദുരിതം മുതലെടുക്കുന്ന വൻ വ്യവസായമായി രാജ്യത്തെ സ്വകാര്യ ആശുപത്രികൾ മാറിക്കഴിഞ്ഞെന്ന് സുപ്രീം കോടതിയുടെ കടുത്ത വിമർശനം!ജനങ്ങളുടെ ജീവൻ ബലികൊടുത്തു ഈ വ്യവസായം തഴച്ചുവളരട്ടെ എന്ന് കരുതുവാൻ കോടതിക്കാവില്ലെന്നും ഇത്തരം ആശുപത്രികൾ അടച്ചുപൂട്ടേണ്ടുന്നതുണ്ടെന്നും ജഡ്ജിമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. കോവിഡ് ആശുപത്രികളിൽ തീപിടുത്തം പതിവാകുന്ന പശ്ചാത്തലത്തിൽ രാജ്കോട്ട് ആശുപത്രിയിലെ അപകടത്തെത്തുടർന്ന് സ്വമേധയാ എടുത്തകേസ്  പരിഗണിക്കുകയായിരുന്നു കോടതി.തീപിടുത്തം അന്വേഷിക്കുവാൻ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച രീതിയെയും ജസ്റ്റിസ് ചന്ദ്ര ചൂട് കണക്കിന് വിമർശിച്ചു.രഹസ്യരേഖയായി നല്കാൻ ഇതെന്താ ആണവായുധ കരാറാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം!

ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രികൾ റിയൽ എസ്റ്റേറ്റ്  സ്ഥാപനങ്ങൾ പോലെ  പണം കൊയ്യുന്ന സ്ഥാപനങ്ങളാകുകയാണ്.മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി ആശുപത്രികൾ മാറുകയാണ്.ജനങ്ങളുടെ ജീവനെ ബാധിക്കുന്ന കാര്യങ്ങളിൽ യാതൊരു ആനുകൂല്യങ്ങളും സ്വകാര്യ ആശുപത്രികൾക്ക് നല്കാൻ കഴിയുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.

കേട്ടപ്പോൾ അൽപ്പം സുഖം തോന്നുന്ന നിരീക്ഷണം അല്ലെ ....

കൊറോണയുടെ കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ് ഓക്സിജൻ സിലണ്ടർപോലും എടുത്തു തൂക്കി വിറ്റാലോ എന്നാലോചിച്ചിരുന്ന കേരളത്തിലെ  പല സ്വകാര്യ ആശുപത്രികളും ഇപ്പോൾ ഒന്ന്  പച്ചപിടിച്ചത്.കൊറോണ ബാധിച്ചപ്പോൾ തലപോയാലോ  എന്നുകരുതി ജനങ്ങൾ സ്വകാര്യ ആശുപത്രിയിലേക്കോടി രണ്ടു പാരസെറ്റമോളും ഇത്തിരി വെള്ളവും കൊടുത്ത്  ആയുസ്സിന് നീളമുള്ളവർ രക്ഷപെട്ടു.പോകാന്നേരം മുന്നും നാലും  ലക്ഷത്തിന്റെ ബില്ല് കിട്ടിയപ്പോൾ -എന്തുപറഞ്ഞാലും ചത്തില്ലല്ലോ എന്നാ സമാധാനത്താൽ കടം വാങ്ങിയും ആൾക്കാർ പണമടച്ചു.

ഒരു തീപിടുത്തമോ,അനാസ്ഥയോ അത്യാഹിതമോ നടക്കുമ്പോൾ മാത്രമാണ് കോടതികളുടെ ഗുണവും മണവുമില്ലാത്ത ഇത്തരം നിരീക്ഷണങ്ങൾ വരുന്നത്. ഈ നിരീക്ഷണം ചിലപ്പോൾ ഏതെങ്കിലും മാധ്യമങ്ങൾക്കു വേണ്ടത്ര വാർത്തായില്ലെങ്കിൽ ചിലപ്പോൾ ഒരു സിംഗിൾ കോളം നല്കുമായിരിക്കും.അത്രമാത്രം.നമ്മുടെ ആരോഗ്യമേഖലയിൽ എന്താണ് സംഭവിക്കുന്നതെന്നറിഞ്ഞാൽ നിങ്ങളുടെ എല്ലാ സമാധാനവും പോകും. സുപ്രിം കോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ഐ ടു ഐ ന്യൂസ് നടത്തിയ ചില പഠനങ്ങളുടെ വിശദാംശങ്ങൾ  ഞങ്ങൾ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുകയാണ്.

കേരളത്തിലെ പല പ്രമുഖ ഹോസ്പിറ്റലുകളെടുത്തൽ അറിയാം എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയായിരിക്കും അതിന്റെ സ്ഥലം തന്നെ കണ്ടെത്തിയിരിക്കുന്നത്. അസ്ഥിവാരമിടുന്നതിനു മുൻപുതന്നെ അതിന്റെ പെർമിഷനുകളും സാങ്ക്ഷനുകളുമെല്ലാം അനധികൃതമായി സമ്പാദിച്ചതോ വ്യാജമോ ആയിരിക്കും.പലപ്പോഴും ഒരു ഹോസ്പിറ്റൽ തുടങ്ങുവാൻ ആവശ്യമായ യാതൊരു മാനദണ്ഡങ്ങളും കാണില്ല എന്ന് ചുരുക്കം,റോഡിൻറെ വീതി,ജനവാസ കേന്ദ്രങ്ങളുമായുള്ള അകലം,മാലിന്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവീധാനങ്ങൾ അങ്ങനെ പോകുന്നു.

കേരളത്തിലെ ഒരു എൺപതു ശതമാനം ആശുപതികളിലെയും ഫയർ ടാക്റ്റുകളും അനുബന്ധ സംവീധാനങ്ങളും പ്രവർത്തനക്ഷമമല്ല,എന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം,ഒരു ഇൻസ്‌പെക്ഷൻ വന്നാൽ കാണിക്കുന്നതിനുവേണ്ടി മാത്രം തട്ടിക്കൂട്ടിയവയാണെന്നു ചുരുക്കം.അതുപോലെ ആശുപത്രികളിലെ തൊണ്ണൂറു ശതമാനം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും പ്രവർത്തന ക്ഷമമല്ല ഈ മലിന ജലം സപീപത്തെ ഓടകളിലേക്കോ മറ്റു ജനവാസകേന്ദ്രങ്ങളിലേക്കും ഒഴുക്കിവിടുകയാണ് ചെയ്യുന്നത്.മാരകമായ വസ്തുക്കൾ ഇന്സിനറേറ്ററിൽ രാത്രിയിൽ കത്തിക്കുന്നതുമൂലം സമീപവാസികൾ പോലും കാണാറില്ല.ഇൻസ്‌പെക്ഷൻ ഏമാന്മാർ കൃത്യമായി വന്നു പടി വാങ്ങി പോകുന്നു.പേഷ്യന്റ് സേഫ്റ്റി എന്നത് ഒരു സങ്കല്പം മാത്രം!

ഹോസ്പിറ്റലുകൾക്കു വിവിധ ക്‌ളാസിഫിക്കേഷനുകൾ ഒക്കെ ഉണ്ടെങ്കിലും ഇതിനുള്ള മാനദണ്ഡങ്ങളും അടിസ്ഥാന സൗകര്യങ്ങളും അവിടെയുണ്ടോ എന്ന് യാതൊരു പരിശോധനയുമില്ല.അല്ലെങ്കിൽ എന്തെങ്കിലും ഒരു അത്യാഹിതം സംഭവിക്കണം.നല്ലയൊരു ശതമാനം ആശുപത്രികളും വിവിധ വിഭാഗങ്ങളിൽ വേണ്ടത്ര മാൻപവറോ, സംവീധാനങ്ങളോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം ഉണ്ടാകുന്ന മരണങ്ങളും ക്യാഷ്വാലിറ്റികളും കണ്ടുപിടിക്കുവാൻ നിലവിലൊരു സംവീധാനവുമില്ല.

ഓരോ ആശുപതിയുടെയും ഫാർമസിയിൽ അഞ്ചും ആറും തരം മരുന്നുകൾ ഉണ്ട് .ചാത്തൻ മരുന്നിനും ബ്രാൻഡഡ് മരുന്നിന്റെ വില ഈടാക്കുന്നു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉപയോഗിക്കുന്നതുമൂലം രോഗം അഗ്രവേറ്റു ചെയ്യുന്നതും മരണം പോലും സംഭവിക്കുന്നത് കണ്ടെത്താൻ നിലവിൽ സംവീധാനങ്ങളില്ല.

പത്തനംതിട്ടയിലുള്ള ഒരു ഡെർമറ്റോളജിസ്റ് അദ്ദേഹം പോകുന്ന ആശുപത്രികളിലെ ഫർമാസികളിൽ അദ്ദേഹം ഉണ്ടാക്കുന്ന മരുന്ന് വച്ചെങ്കിലേ അവിടെ പോകുകയുള്ളു,അദ്ദേഹത്തിന്റെ മരുന്നാണ് പ്രിസ്‌ക്രൈബ് ചെയ്യുന്നത്.ഈ മരുന്ന് കഴിച്ചു കിഡ്‌നി തകരാറിലായ ഒരു രോഗി ഇപ്പോൾ ട്രാൻസ്പ്ലാന്റിനായി കാത്തിരിക്കുകയാണ്. ഈ ഡോക്റ്റർക്കെതിരെ പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

അതുപോലെ കേരളത്തിൽ കണ്ടുവരുന്നൊരു ട്രെൻഡ് ആണ് സർജറി ചെയ്യാൻ പറക്കുമുട്ടിയാൽ സ്വന്തമായി ഒരു സെന്റർ തുടങ്ങുക എന്നത്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ യാതൊരു ഇൻഫ്രാ സ്ട്രക്ച്ചർ സംവീധാനങ്ങൾ ഇല്ലാതെയും തുടങ്ങുന്ന ഇത്തരം കേന്ദ്രങ്ങളിൽ നിരവധി ആളുകളുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. പലപ്പോഴും ഉറ്റവർ നഷ്ട്ടപെട്ട വേദനയിൽ ഉചിതസമയത്ത്‌ നടപടികളിലേക്ക് അവർക്കു പോകാൻ സാധിക്കാത്തതിനാൽ പലപ്പോഴും ഇത്തരം കേസുകളിൽ ആശുപത്രി അധികൃതർ രക്ഷപ്പെടുകയാണ് പതിവ്.

സർജറികൾക്കിടയിൽ ലൈവ് ട്രെയിനിങ് കൊടുക്കുമ്പോൾ ബൗൾ കട്ടായി ശ്രദ്ധിക്കാതെ സെപ്റ്റിക് ഷോക്കായി രോഗികൾ മരിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് ട്രാക് ചെയ്യാനോ കണ്ടുപിടിക്കാമോ ഉള്ള സംവിധാനം ഇന്നും ഇല്ല എന്നതാണ് പരമാർത്ഥം.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ പോലും യാതൊരുവിധ ചികിത്സ പ്രോട്ടോക്കോളുകളും ഇല്ല എന്നതാണ് പരമാർത്ഥം. രേഖകളിൽ ഒരുപക്ഷെ കണ്ടേക്കാം.ഇത് മനസ്സിലാക്കണമെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എമർജൻസി വിഭാഗത്തിൽ ചെന്നാൽ മതി.ആക്സിഡന്റ് ആണെങ്കിലും സൂയിസൈഡ് അറ്റെംട് ആണെങ്കിലും പ്രായാധിക്യം മൂലമുള്ള അവശതകളാണെങ്കിലും അവിടെകിടക്കും. പോസ്റ്റ് ഗ്രാജുവേഷൻ കുട്ടികൾ അവർക്കു പറ്റാവുന്നപോലെ കാര്യങ്ങൾ ചെയ്യും.ഇത് ഒരു കുറ്റപ്പെടുത്തലല്ല ജനബാഹുല്യത്താൽ ഒരുപക്ഷെ ഇങ്ങനെഒക്കെയേ സാധിക്കതൊള്ളായിരിക്കാം.പക്ഷെ ഇങ്ങനെയാണോ ഒരു മാതൃക സ്ഥാപനം പ്രവർത്തിക്കേണ്ടുന്നത് ?

അതുപോലെ സർജറി കൾക്കും പ്രൊസീജിയറുകൾക്കും ഓരോരോ സ്ഥലങ്ങളിൽ ഓരോരോ നിരക്കാണ്?ഹൃദ്രോഗ ചികിത്സയിൽ സ്റ്റന്റിന്റെ നിരക്ക് എകികരിച്ചപോലെയും പ്രൊസീജിയറുകളുടെ നിരക്ക് എകികരിച്ചപോലെയും മറ്റു സർജറികൾക്കും എന്തുകൊണ്ടാണ് സാധിക്കാത്തതു? പ്രൊവൈഡഡ് മറ്റു കോമ്പ്ലികേഷനുകൾ ഇല്ലെങ്കിൽ !

ഓരോരോ ലിമിറ്റഡ് ബസ് സ്റ്റോപ്പുകളിലും മെഡിക്കൽ കോളജുകൾ തുടങ്ങാൻ അനുമതിനൽകുന്ന സർക്കാരിന് ഇതിന്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും നിയന്ത്രണമുണ്ടോ? കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസത്തെ നിയന്ത്രിക്കേണ്ടുന്ന കുഹാസ് എന്ന ആരോഗ്യ സർവ്വകലാശാലതന്നെ അശാസ്ത്രിയമായ ഒരു സംവീധാനമല്ലേ ?
 
ആരോഗ്യ വകുപ്പിൽനിന്നും മുറക്ക് പി ആർ ഏജൻസികൾ ഇറക്കുന്ന തള്ള് പത്രക്കുറിപ്പ്കൾ കാണുമ്പോൾ ശരിക്കും ചിരിവരാറുണ്ട്.കൊറോണ പാണ്ഡെമിക് നിയന്ത്രണവിധേയമല്ല .പക്ഷെ ഞങ്ങൾ അവാർഡ് മേടിക്കും,ആത്മഹത്യാ നിരക്കിൽ നമ്മൾ ഒന്നാമതാണ് പക്ഷെ ദേശിയ മാനസികാരോഗ്യ ഇന്ഡക്സില് നമ്മൾ ഒന്നാമതാണ്.മദ്യപാനം മൂലമുള്ള ലിവർ സിറോസിസും കോടികൾ കൊയ്യുന്ന ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗങ്ങളും ഇവിടെയാണ് ലിവർ ട്രാൻസ്‌പ്ലാറ്റേഷനിലും നമ്മൾ മുന്നിലാണ്.മുക്കിനു മുക്കിനു സ്മോക്ഡ് ചിക്കൻ സെന്ററുകൾ തുടങ്ങി ഏറ്റവും കൂടുതൽ മലാശയ ക്യാന്സറുകൾ ഉള്ളതും ഇവിടെയാണ് ആർ സി സി നിറഞ്ഞു കവിഞ്ഞു പാർട്ടിയും ഇപ്പോൾ നിരവധി ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ തുടങ്ങുന്നു.മുട്ടുവേദനക്കും നടുവേദനക്കും കോർട്ടോസോൺ സ്റ്റിറോയ്ഡ് അടങ്ങിയ ആയുർവേദത്തിന്റെ പേരിൽ ഇറക്കിയ മരുന്നുകൾ പരസ്യം കണ്ടു മെഡിക്കൽ സ്റ്റോറിൽനിന്നുംമേടിച്ചു കഴിച്ചു കിഡ്‌നി പോകുമ്പോൾ റീനല് ട്രാൻസ്‌പ്ലാന്റ് നടത്തി അലോപ്പതി വിഭാഗം രക്ഷക്കെത്തുന്നു.അപ്പോൾ പിന്നെ സുപ്രിം കോടതിയുടെ നിരീക്ഷണങ്ങൾ ഇവിടെ വെറും ജല്പനങ്ങളായി മാറുന്നു. 

Readers Comment

Add a Comment