Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:25 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 89 %
  • Wind: 0.71 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയതിന് പുറമേ റവന്യൂ ഉദ്യോഗസ്ഥ ഒ ജി ശാലിനി ക്കെതിരെ കൂടുതൽ നടപടി. റവന്യൂ വകുപ്പിൽ നിന്നും സെക്രട്ടേറിയറ്റ് ക്യാമ്പസിന് പുറത്തേക്കാണ് സ്ഥലംമാറ്റം . പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടാണ് നിയമിച്ചത്.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനമെന്ന് ഇന്ന് പുറത്തിറങ്ങിയ സർക്കാർ ഉത്തരവിൽ പറയുന്നു. അവധിയിലായിരുന്ന റവന്യൂ ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തിയാണ് ഉത്തരവ് കൈമാറിയത്. തനിക്കെതിരെ തുടർച്ചയായി എടുക്കുന്ന അച്ചടക്ക നടപടിക്കെതിരെ ഓ ജി ശാലിനി മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകി. മികച്ച പ്രവർത്തനത്തിന് സർക്കാർ നേരത്തെ നൽകിയ ബഹുമതി പത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.മുട്ടിൽ മരംമുറി യുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം  നൽകിയത്  ശാലിനി ആയിരുന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ രേഖകൾ നൽകിയതിന്റെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാരം തീർക്കുകയാണ് എന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത് . ഉദ്യോഗസ്ഥയോട് അവധിയിൽ പോകാൻ നിർദേശിച്ചതിന് പിന്നാലെയാണ് ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയത്.

ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയതിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ. റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുന്നതിനാണ് ആലോചന. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി  സംഘടനാ നേതാക്കൾ ചർച്ച നടത്തി. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. റവന്യൂ മന്ത്രിയെ നേരിട്ട് കണ്ട് ചർച്ച നടത്താനും ശ്രമിക്കുന്നുണ്ട്. സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകും.ഏപ്രിൽ മാസത്തിലാണ് റവന്യൂവകുപ്പിൽ അണ്ടർ സെക്രട്ടറി ആയ ഒ ജി ശാലിനിക്ക് മികച്ച പ്രവർത്തനത്തിന്  ഗുഡ് സർവീസ് എൻട്രി റവന്യൂ സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയത്. എന്നാൽ പിന്നീട്  മരം മുറിയുടെ രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിന്റെ പേരിൽ ബഹുമതി പത്രം റദ്ദാക്കുകയായിരുന്നു. ഉദ്യോഗസ്ഥയ്ക്ക് വിശ്വാസ്യത ഇല്ലെന്ന് ബോധ്യപ്പെട്ടന്നാണ് ഇതിന് കാരണമായി റവന്യൂ സെക്രട്ടറി എഴുതിയത്.

Readers Comment

Add a Comment