Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സുപ്രീം കോടതി വിമർശനം ഉന്നയിച്ചതിനെ തുടർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനുള്ള നീക്കം ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതോടെ സംസ്ഥാനത്ത് ശനിയും ഞായറും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരും.
കോവിഡ് കേസുകളിൽ കുറവ് ഇല്ലാതിരിക്കുമ്പോഴും സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ നൽകിയ സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതി കടുത്ത വിമർശം ഉന്നയിച്ചിരുന്നു. എന്നാൽ വൈകിയ വേളയിൽ ഇളവുകൾ പിൻവലിക്കുന്നില്ലെന്നും കോടതി അറിയിച്ചു.കാറ്റഗറി ഡി പ്രദേശങ്ങളിലെ ഇളവുകൾ ഭീതിപ്പെടുത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു. സമ്മർദത്തിന് വഴങ്ങി കോവിഡ് ഇളവുകൾ നൽകിയത് ദയനീയം ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി . ഇളവുകൾ രോഗവ്യാപനത്തിനു കാരണമായാൽ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി സർക്കാരിന് നൽകി.
31.82°C








