Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:53 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വനം മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ഗവർണർക്കും പോലീസിലും വനിതാ കമ്മീഷനിലും പരാതി. പീഡനപരാതി ഒതുക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ശശീന്ദ്രനെതിരെ പരാതി നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.വീണാ നായരാണ് ശശീന്ദ്രനെതിരെ ഗവർണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്.സ്ത്രീക്കെതിരായ കുറ്റകൃത്യം മനപൂർവ്വം മറച്ച് വയ്ക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. യൂത്ത് ലീഗ് നേതാവ് അഡ്വ. സജാലാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മന്ത്രിക്കെതിരെ പരാതി നൽകിയത്. പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി ഉടൻ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി നേതാവ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു.

Readers Comment

Add a Comment