Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:29 am
  • 15th August, 2026
  • Light Rain
22.82°C22.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം. പരാതി നല്ല രീതിയിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രിയുടെതെന്ന് ആരോപിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. മാർച്ചിലാണ്‌ സംഭവം. പരാതിക്കാരിയുടെ പിതാവിനെ വിളിച്ച് പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ പിതാവ് തന്നെയാണ് മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

എൻ.സി.പി. പ്രാദേശിക നേതാവ് ഉന്നയിച്ച സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ ആണ് മന്ത്രിയുടെ ശ്രമം. എൻ.സി.പി. സംസ്ഥാന നിർവാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചതായുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്. പരാതിക്കാരനുമായുള്ള മന്ത്രിയുടേതെന്ന് കരുതുന്ന ഫോൺ സംഭാഷണം മാധ്യമങ്ങൾ പുറത്തുവിട്ടു. കൊല്ലത്തെ പ്രാദേശിക എൻ.സി.പി. നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടൽ. നല്ല നിലയിൽ വിഷയം തീർക്കണമെന്നാണ് മന്ത്രി സംഭാഷണത്തിൽ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരൻ കയ്യിൽ കയറിപ്പിടിച്ചു എന്നാണ് പരാതി. മകളുടെ കൈയ്യിൽ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെന്നും മന്ത്രി ഇടപെട്ടതുകൊണ്ടാണ് തങ്ങൾക്ക് നീതി ലഭിക്കാത്തതെന്നും പരാതിക്കാരിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Readers Comment

Add a Comment