Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബലാത്സംഗ കേസിൽ കുറ്റാരോപിതനും നിരവധി പരാതികളിൽ ആരോപണ വിധേയനായ ബിഷപ്പ് കൂറിലോസിനെ പുറത്താക്കുന്നതിന് പകരം സഫ്രഗനായി ഉയർത്തിയ നടപടിയിൽ പ്രതിഷേധിച്ച് സാമുഹ്യ പ്രവർത്തകനും മാർത്തോമ സഭാ വിശ്വാസിയുമായ ആൻസൺ തോമസ് മാർത്തോമ സഭ വിട്ടു. തന്റെ ഈ തീരുമാനം കഴിഞ്‍ഞ ദിവസം മർത്തോമ സഭാ മെത്രാപ്പോലീത്തയ്ക്ക് രേഖാമൂലം അറിയിച്ചു . വേശ്യാലയങ്ങളിൽ നിന്നും തെരുവുകളിൽ നിന്നും അശരണരെ വീണ്ടെടുത്ത് യഥാർത്ഥ ദൈവ വേല ചെയ്യുന്ന ആൻസൺ തോമസിനെ പോലെയുള്ളവരുടെ ഈ തീരുമാനം അരമനകളിൽ അപ്പവും വീഞ്ഞും കഴിച്ചിരിക്കുന്ന മത മേലധ്യക്ഷന്മാർക്കുള്ള ഇരുട്ടടിയാണെന്ന് പറയാതെ വയ്യ.
ആൻസൺ തോമസ് മെത്രാപ്പോലീത്തയ്ക്ക് അയച്ച സന്ദേശം ഇപ്രകാരമാണ്
മിസ്റ്റർ തിയോഡോഷ്യസ്, നിങ്ങളെ മാർ എന്ന് അഭിസംബോധന ചെയ്യാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്, കാരണം എന്റെ കണ്ണിൽ നിങ്ങൾക്ക് ആ ആ സ്ഥാനം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ക്രിസ്തുവിന് വേണ്ടി ഒരു പോരാളി എന്ന നിലയിൽ ഞാൻ സുവിശേഷത്തിനായാണ് പോരാടിയത്. തെരുവുകളാണ് ഏറ്റവും അപകടകരമായ സ്ഥലമെന്നാണ് ആളുകളുടെ വിചാരം . എന്നാൽ നിങ്ങൾ മതനേതാക്കളാണ് ഏറ്റവും അപകടകാരികൾ.
മിസ്റ്റർ തിയോഡോഷ്യസ്, നിങ്ങൾ ഇപ്പോൾ നിങ്ങളുടെ യഥാർത്ഥ മുഖം ലോകത്തിനു മുഴുവനും മുന്നിൽ പ്രദർശിപ്പിച്ചുകഴിഞ്ഞു, നിങ്ങളൊരു സാത്താനായി മാറി കഴിഞ്ഞു. മെക്സിക്കോ മിഷൻ, നവജീവൻ സെന്റർ , എന്നിവടങ്ങളിൽ വച്ച് ഞാനത് നേരിട്ട് അറിഞ്ഞതാണ്. നിങ്ങളിന്ന് ശുപാർശ ചെയ്ത വ്യക്തി എന്നെ ദുരുപയോഗം ചെയ്തിട്ടുണ്ട്. നീ നിന്റെ ആത്മാവിനെ പിശാചിന് വിറ്റു. നിങ്ങളുടെ ഉള്ളിൽ അഴുക്ക് നിറഞ്ഞിരിക്കുന്നു, നിങ്ങളുടെ നേതൃത്വം കാരണം സഭ ഇന്ന് കൂടുതൽ മലിനമായി. ഞാൻ കൂടുതൽ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം താമസിയാതെ നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ലോകം നിങ്ങളെ മനസിലാക്കും. ഒരു വിശ്വാസി എന്ന നിലയിലും ക്രിസ്ത്യാനിയായി ജനിച്ചയാൾ എന്ന നിലയിലും ഞാൻ ഈ സ്വവർഗാനുരാഗിയുടെ പള്ളിയിൽ തുടരുന്നത് പാപമാണ്. ആയതിനാൽ ഞാൻ നിങ്ങൾക്ക് എന്റെ രാജി സമർപ്പിക്കുന്നു. യേശു പാപികളെ വീണ്ടെടുക്കാൻ വന്നാലും സ്വയം സാത്താന് വിറ്റ മഹാപുരോഹിതന്മാരെ രക്ഷിക്കില്ല. നിങ്ങളെ ഇപ്പോൾ സാത്താനാണ് നിയന്ത്രിക്കുന്നത്.ഞാൻ യേശുവിന്റെ ശബ്ദം ശ്രവിക്കുന്നു. ആയതിനാൽ ഞാൻ മാർതോമ സഭയിൽ നിന്ന് പുറത്തുപോവുന്നു. ആൻസൺ തോമസ്
31.82°C








