Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ട്വിറ്ററിൽ ട്രെൻഡിങ് ആയി കാഡ്​ബറി ബഹിഷ്കരണം. ബ്രിട്ടീഷ്​ കമ്പനിയായ കാഡ്​ബറി ഉത്പന്നങ്ങളിൽ ഹലാൽ ബീഫ് അടങ്ങിയിട്ടുണ്ടെന്ന പ്രചാരണത്തെ തുടർന്നാണ് കാഡ്ബറി ചോക്ലേറ്റ് ബഹിഷ്കരിക്കാൻ ആഹ്വാനം ഉയർന്നത്. ഉത്പന്നങ്ങളിൽ ബീഫ് അടങ്ങിയിട്ടുണ്ടെന്നും അതിനാൽ ബ്രാൻഡ് ബഹിഷ്കരിക്കണമെന്നുമാണ് ആഹ്വാനം.

ചോക്ലേറ്റിൽ ജലാറ്റിൻ അടങ്ങിയിട്ടുണ്ടെന്നും ഹലാൽ സർട്ടിഫിക്കറ്റുള്ള ജലാറ്റിൻ ഗോമാംസത്തിൽ നിന്ന്​ ഉൽപ്പാദിപ്പിക്കുന്നതുമാണെന്ന് ആരോപിക്കുന്ന ഒരു സ്ക്രീൻഷോട്ട് ആണ് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വൈറലായത്. ഇതോടെയാണ് ചർച്ചകൾക്കും ബഹിഷ്കരണത്തിനും തുടക്കമായത്. ‘വെജിറ്റേറിയൻമാരോടാണ്​… തങ്ങളുടെ ഉത്​പന്നങ്ങളിൽ ഹലാൽ ബീഫ്​ അടങ്ങിയിട്ടുണ്ടെന്ന്​ കാഡ്​ബറി സമ്മതിച്ചിട്ടുണ്ട്​… നിങ്ങളുടെ അറിവിലേക്കായി പറയുന്നതാണ്​… കഴിക്കലും കഴിക്കാതിരിക്കലും നിങ്ങളുടെ ചോയ്​സ്’, എന്നാണു ട്വിറ്ററിൽ പ്രചരിക്കുന്ന ട്വീറ്റ്.ഈ ട്വീറ്റും സ്ക്രീൻഷോട്ടും വൈറലായതോടെ കാഡ്​ബറി ബഹിഷ്​കരിച്ച്​ അമൂൽ ഉത്​പന്നങ്ങൾ മാത്രം വാങ്ങാൻ നിരവധി പേര് ആഹ്വാനം ചെയ്ത രംഗത്ത് വന്നു. ചർച്ചകൾ വിവാദമായപ്പോൾ കമ്പനി തന്നെ നേരിട്ട് മറുപടിയുമായി രംഗത്ത് വന്നു. പ്രചരിക്കുന്ന സ്​ക്രീൻഷോട്ടുകൾ ഇന്ത്യയുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന്​ അവർ വ്യക്​തമാക്കി. ഇന്ത്യയിൽ വിൽക്കുന്ന ഉത്പന്നങ്ങളിൽ ബീഫ് അടങ്ങിയിട്ടില്ലെന്നും കമ്പനി പറയുന്നു. ഇന്ത്യയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾ 100 ശതമാനം വെജിറ്റേറിയൻ ആണെന്നും റാപ്പറിലെ പച്ച ഡോട്ട് സൂചിപ്പിക്കുന്നത് അതാണെന്നും കമ്പനി ട്വിറ്ററിലൂടെ വ്യക്തമാക്കി.

Readers Comment

Add a Comment