Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ തിങ്കളാഴ്ച മുതൽ കൂടുതൽ കടകൾ തുറക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ, ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളും തുടങ്ങിയവയ്ക്കാണ് തിങ്കളാഴ്ച മുതൽ തുറക്കാൻ അനുമതിയുള്ളത്.

തുണിക്കട, ചെരിപ്പുകട, ഫാൻസിക്കട, സ്വർണക്കട തുടങ്ങിയവയ്ക്ക് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തുറക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. രോഗസ്ഥിരീകരണ നിരക്ക് 10 ശതമാനം വരെയുള്ള എ, ബി. കാറ്റഗറി മേഖലകളിലാണ് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ കടകൾ തുറക്കാൻ അനുവദിക്കുക.

Readers Comment

Add a Comment