Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് വാക്‌സിൻ നിർമാണത്തിൽ  ചർച്ചകൾക്കായി നിയോഗിച്ച സംഘം താത്പര്യ പത്രത്തിന്റെ കരട് ഇന്ന് സർക്കാരിന് സമർപ്പിക്കും. . പ്രൊജക്ട് ഡയറക്ടർ എസ് ചിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരട് സമർപ്പിക്കുക. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. സുധീർ, കൊവിഡ് വിദഗ്ധ സമിതി ചെയർമാൻ ബി ഇക്ബാൽ, ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ ഡോ. വിജയകുമാർ എന്നിവരടങ്ങിയ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നത്.സർക്കാരുമായി ചർച്ച നടത്തിയത് 10 കമ്പനികളാണ്. 20 കമ്പനികളാണ് രാജ്യത്ത് വാക്‌സിൻ നിർമിക്കുന്നത്. വാക്‌സിനിൽ നിന്ന് വലിയ ലാഭം കിട്ടില്ല. അതിനാൽ സർക്കാർ സഹായിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് നിർമാണം ആരംഭിക്കുകയെന്നും വിവരം.കമ്പനികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് താത്പര്യ പത്രം സമർപ്പിക്കുക. താത്പര്യ പത്രത്തിന് പിന്നാലെ ഉടൻ തുടർ നടപടികളിലേക്ക് കടക്കുമെന്നും സൂചന. 

 

Readers Comment

Add a Comment