Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അണ്ടർ സെക്രട്ടറി ഒ ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ച നടപടിയിൽ സർക്കാർ ഇടപെടേണ്ടതായുണ്ടെങ്കിൽ ഇടപെടുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മരംമുറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകിയതിനു പിന്നാലെയാണ് ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ചത്. ശാലിനിയുടെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നാണ് റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.

പട്ടയ വിതരണത്തിൽ ശാലിനിയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ ഗുഡ് സർവീസ് എൻട്രി നൽകിയത്. മരംമുറി സംബന്ധിച്ച വിവരങ്ങൽ നൽകിയതോടെ ശാലിനി അവധിയിൽ പ്രവേശിച്ചിരുന്നു.


 
 

 

Readers Comment

Add a Comment