Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുംബൈയിൽ ശക്തമായ മഴയെ തുടർന്ന് രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.

സംഭവസ്ഥലത്തു നിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കനത്ത മഴയെ തുടർന്ന് വിക്രോളി മേഖലയിലും കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ബി.എം.സി അറിയിച്ചു. ഇവിടെ നിന്ന് ഇനി ആറ് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയും മഴ തുടർന്നതോടെ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു. സെൻട്രൽ മെയിൻ ലൈൻ, ഹാർബർ ലൈൻ എന്നിവിടങ്ങളിലെ സർവീസുകളെയാണ് കനത്ത മഴ ബാധിച്ചത്.

Readers Comment

Add a Comment