Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:15 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തീയറ്ററുകൾ അടച്ചിട്ടിരിക്കുന്ന സമയത്ത് നികുതിയുടെ പേരിൽ സർക്കാർ വേട്ടയാടുന്നുവെന്ന് പരാതിയുമായി തീയറ്ററുടമകൾ. നികുതി ഇളവ് നൽകുമെന്ന് മന്ത്രി പറഞ്ഞിട്ട് ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ലെന്നാണ് തീയറ്റർ ഉടമകളുടെ ആരോപണം. തീയറ്ററുകൾ ഓണത്തിനെങ്കിലും തുറക്കണമെന്ന് ഫിലിം ചേംബറും ആവശ്യപ്പെട്ടു.അതേസമയം അധിക കെട്ടിട നികുതി അടയ്ക്കാൻ കഴിയില്ലെന്ന് സർക്കാരിനെ അറിയിക്കുമെന്ന് പത്മ ,ഷേണായിസ് ഉടമ സുരേഷ് പത്മ അറിയിച്ചു. അൺലോക്കിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങൾ പല ദിവസങ്ങളിലായി തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും തീയറ്ററുകൾക്ക് അനുമതി ലഭിച്ചിട്ടില്ല.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെയാണ് തീയറ്ററുകൾക്ക് പൂട്ട് വീണത്. ബിവറേജ് ഉൾപ്പെടെ കടകൾ എല്ലാം തുറന്നിട്ടും തിയേറ്ററുകൾ തുറക്കാൻ അനുമതിയില്ലെന്ന് ആക്ഷേപമുണ്ട്.

Readers Comment

Add a Comment