Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:31 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ മരിച്ച മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യൻ എംബസിക്ക് കൈമാറി. മൃതദേഹം ഇന്ന് രാത്രിയോടെ ഇന്ത്യയിൽ എത്തിച്ചേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. രാത്രിയോടെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം എത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന വിവരം.

ഇന്നലെ താലിബാൻ റെഡ്‌ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം രാത്രിയോടെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ക്യാമറയിൽ പകർത്തുന്നതിനിടെയാണ് റോയിട്ടേഴ്‌സ് ഫോട്ടോ ജേർണലിസ്റ്റായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.മരണത്തിന് മൂന്ന് ദിവസം മുൻപാണ് ഡാനിഷ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കയ്യിൽ ചെറിയ പരിക്ക് പറ്റിയതായി അന്ന് പിതാവിനോട് പറഞ്ഞിരുന്നു. അധികം വൈകാതെ മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ധീരനും സ്‌നേഹനിധിയുമായ മകനെയാണ് തനിക്ക് നഷ്ടമായതെന്ന് ഡാനിഷിന്റെ പിതാവ് മുഹമ്മദ് അക്താർ സിദ്ദിഖി പറഞ്ഞു. എന്നും അഭിമാനമാണ് മകനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Readers Comment

Add a Comment