Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും പുനരാരംഭിക്കുന്നു. ജൂലൈ 19 തിങ്കളാഴ്ച മുതലാണ് ഡ്രൈവിംഗ് ടെസ്റ്റുകളും, പരിശീലനവും പുനരാരംഭിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കോവിഡ് നിർദേശങ്ങൾ പാലിച്ചു വേണം ടെസ്റ്റും പരിശീലനവും നടത്താനെന്നും മന്ത്രി പറഞ്ഞു.
പരിശീലന വാഹനത്തിൽ ഇൻസ്‌പെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവ് മാത്രമെ ഉണ്ടായിരിക്കുവാൻ പാടു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്ന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ലോക്ക്ഡൗൺ സാഹചര്യത്തിൽ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിർത്തിവെച്ചിരിക്കുകയായിരുന്നു. നിലവിൽ ഇളവുകൾ അനുവദിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും നടത്തുന്നതിന് അനുവാദം നൽകിയിരിക്കുന്നത്.
28.82°C








