Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:06 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 68 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

3100 വർഷം പഴക്കമുള്ള ബൈബിളിലെ ന്യായാധിപന്റെ മേലെഴുത്ത് കണ്ടെത്തിയതായി ​ഗവേഷകർ .‌ബൈബിളിലെ ന്യായാധിപനായ യെരുബ്ബാലിന്റെ മേലെഴുത്ത് ആണ് കണ്ടെത്തിയത്. യിസ്രായേലിന്റെ തെക്കൻ പ്രദേശമായ കാര്യത്ത് ഗാട്ടിനടുത്ത് കിർബ്ബാത്ത് എറായിയിൽ ഗവേഷകർ നടത്തിയ ഖനനത്തിലാണ് കളിമൺ പാത്രത്തിന്മേൽ കൊത്തിയിരിക്കുന്ന മേലെഴുത്ത് ലഭിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകർ നടത്തിയ ഗവേഷണത്തിൽ BC പത്താം നൂറ്റാണ്ടിലെ ദാവീദ് രാജാവിന്റെ കാലഘട്ടത്തിലെ ശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇവിടെ വീണ്ടും നടത്തിയ ഖനനത്തിലാണ് ഒരു കോട്ടയ്ക്ക് സമാനമായ ആറ് മുറികൾ മാത്രമുള്ള ഒരു ചെറിയ പുരാതനഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. BC 12 – 11 നൂറ്റാണ്ടുകളിലെ എഴുത്തുകൾ വളരെ വിരളമായി മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു.

ന്യായാധിപന്മാരുടെ പുസ്തകത്തിൽ ഗിദെയോൻ ബാലിന്റെ ബലിപീഠം ഇടിച്ചു കളഞ്ഞതിനാൽ ബാൽ അവനോടു വ്യവഹരിക്കട്ടെ എന്നു പറഞ്ഞു അവനു നൽകിയ പേരാണ് യെരുബ്ബാൽ. 2015 മുതൽ ഈ പ്രദേശത്ത് യിസ്രായേൽ പുരാവസ്തു വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഗവേഷണത്തിനു നേതൃത്വം നൽകിയ പ്രൊഫ. ഗാർഫിങ്കൽ, ഗാനോർ എന്നിവരുടെ അഭിപ്രായത്തിൽ ‘നായാധിപന്മാരുടെ കാലഘട്ടത്തിൽ മാത്രം ബൈബിളിൽ കാണാൻ കഴിയുന്ന പേരാണ് യെരുബ്ബാൽ. ലഭിച്ചിരിക്കുന്ന കളിമൺ പാത്രത്തിന്റെ കാലപ്പഴക്കം അതേ കാലഘട്ടത്തിലുള്ളതാണ്.’ ബൈബിളിന്റെ ആധികാരികത തെളിയിക്കുന്ന ചരിത്രത്തിലെ മറ്റൊരു നിർണ്ണായകമായ തെളിവാണ് ഈ കണ്ടെത്തലെന്ന് ഗവേഷകർ പറയുന്നു

Readers Comment

Add a Comment