Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:19 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിനീഷ് കോടിയേരിക്കെതിരെയുള്ള ലഹരിക്കേസിൽ  കുരുക്ക് മുറുകുന്നു. പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിനു പിൻവശത്ത്, കസ്റ്റഡിയിലിരിക്കെ ഇഡി തന്നെക്കൊണ്ടു നിർബന്ധപൂർവം ഒപ്പുവയ്പിച്ചതാണെന്നാണ് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ആരോപിച്ചത്.ലഹരി ബന്ധം സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യവാദത്തിനിടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിനെതിരെയുള്ള ബിനീഷിന്റെ ആരോപണം. തിരുവനന്തപുരത്തെ തന്റെ വീട്ടിൽ നടന്ന റെയ്ഡിൽ അനൂപിന്റെ കാർഡ് പിടിച്ചെടുത്തത് ആസൂത്രിത നാടകമാണെന്നു കഴിഞ്ഞദിവസം ബിനീഷ് വാദിച്ചിരുന്നു. ഇഡിയുടെ മറുപടിവാദം നാളെ ആരംഭിക്കും. 2020 ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. ഇഡിയുടെ വാദങ്ങൾ കേസിൽ എറെ നിർണ്ണായകമാകും.

മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ പേരിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. ഡെബിറ്റ് കാർഡിൽ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ട്. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ആണ് ഈ ഡെബിറ്റ് കാർഡ് കിട്ടിയതെന്നും എൻഫോഴ്‌സ്‌മെന്റ് അഭിഭാഷകൻ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Readers Comment

Add a Comment