Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:23 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം കുണ്ടറ പെരുമ്പുഴയിൽ കിണറിൽ കുടുങ്ങിയ നാല് പേരും മരിച്ചു. കിണറിൽ കുടുങ്ങിയ നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സഹായിക്കാനിറങ്ങിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനും കുഴഞ്ഞുവീണു. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം. സോമരാജൻ (56), രാജൻ (36), മനോജ് (34) എന്നിവരാണ് മരിച്ചത്. വാവ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസം നേരിട്ട തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. രണ്ട് പേർ കുടുങ്ങിയപ്പോൾ രണ്ട് പേർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസം തടസം നേരിട്ട തൊഴിലാളികളുടെ നില അതീവ ഗുരുതരമായിരുന്നു. ആദ്യ ഘട്ടത്തിൽ ഒരാൾ മാത്രമാണ് കിണറിൽ ഇറങ്ങിയത്. കിണറിലെ ചെളി കോരി മാറ്റുന്നതിനെയാണ് സംഭവം. നൂറടി താഴ്ചയുള്ള കിണറിൽ ഒരാൾക്ക് മാത്രമേ താഴ്ഭാഗത്ത് ഇറങ്ങി നിൽക്കാനാവുമായിരുന്നുള്ളൂ.

Readers Comment

Add a Comment