Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കടകൾ തുറക്കുന്നതിൽ സർക്കാർ നയപരമായ തീരുമാനം എടുക്കാൻ സമയമായെന്ന് ഹൈക്കോടതി. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ തുണിക്കടകൾ തുറക്കാൻ അനുവദിക്കണമെന്ന വ്യാപാരികളുടെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും തുണിക്കടകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ആൾക്കൂട്ട നിയന്ത്രണം പാലിക്കാനാണ് കടകൾ തുറക്കാതെ ഇരിക്കുന്നതെങ്കിൽ കേരളത്തിൽ നിരവധി ഇടങ്ങളിൽ ജനങ്ങൾ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടെന്ന് ഹർജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. അതിനാൽ വിഷയത്തിൽ നയപരമായ തീരുമാനം കൈകൊള്ളണമെന്ന് കോടതി നിർദ്ദേശിച്ചു. വാക്കാലുള്ള പരാമർശമാണ് കോടതി നടത്തിയത്.

Readers Comment

Add a Comment