Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:34 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നമ്പി നാരായണനും സി ബി ഐ ഉദ്യോഗസ്ഥരും നടത്തിയ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ എസ് ആർ ഒ ചാരക്കേസ് പ്രതികൾ. സി ബി ഐ ഡി ഐ ജി രാജേന്ദ്ര നാഥ് കൗളും മുൻ ഡി ജി പി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി നടന്ന ഭൂമിയിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് പ്രതികൾ തിരുവനന്തപുരം സി ജെ എം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.എസ് വിജയനും തമ്പി എസ് ദുർഗാദത്തും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ആവശ്യം ഉന്നയിച്ചത്. കേസിൽ ഒന്നും രണ്ടും പ്രതികളാണ് ഇവർ. നമ്പി നാരായണൻ പണവും ഭൂമിയും നൽകി സി ബി ഐ, ഐ ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. ഈ സ്വാധീനത്തിൻറെ ഫലമാണ് ചാരക്കേസ് ഗൂഢാലോചനയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പേരിലും ഭൂമി കൈമാറിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.ഐ എസ് ആർ ഒ ചാരക്കേസിൽ രേഖകളോ തെളിവുകളോ ഇല്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന് സി ബി ഐ ഈയിടെ വ്യക്തമാക്കിയിരുന്നു. നമ്പി നാരായണനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സി ബി ഐ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഐഎസ്ആർഒ ചാരക്കേസിൽ തുടക്കം മുതലുളള കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോർട്ടും ഹാജരാക്കാൻ സി ബി ഐയോട് കോടതി നിർദേശിച്ചു. കേസിലെ പ്രതിയായ സിബി മാത്യൂസിന്റെ ജാമ്യ ഹ‍ർജിയിൽ വാദം കേൾക്കവേയാണ് തിരുവനന്തപുരം ജില്ലാ കോടതി സി ബി ഐക്ക് നിർദ്ദേശം നൽകിയത്. ജയിൻ കമ്മിറ്റി റിപ്പോർട്ട് സീൽ ചെയ്ത കവറിൽ നൽകാമെന്ന് സി ബി ഐ കോടതിയെ അറിയിച്ചു.
ഐ ബിയുടെ നിർദേശ പ്രകാരമാണ് നമ്പി നാരായണനെയും മാലി വനിതകളും ചാരക്കേസിൽ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യൂസ് കോടതിയിൽ വാദിച്ചു. ചാരക്കേസ് ശരിയായവിധം അന്വേഷിച്ചാൽ തെളിയുമെന്നും സി ബി ഐയുടെ ആദ്യ അന്വേഷണ റിപ്പോർട്ട് ചവറ്റുക്കൊട്ടയിൽ കളയണമെന്നും വാദത്തിനിടെ സിബി മാത്യൂസിന്റെ അഭിഭാഷകൻ പറഞ്ഞു. കേസിൽ കക്ഷി ചേർന്ന് മാലി വനിതകളായ മറിയം റഷീദയെും ഫൗസിയ ഹസനും സിബി മാത്യൂസിൻറെ ജാമ്യത്തെ എതിർത്തു. ജാമ്യ ഹർജിയിൽ സിബിഐയുടെ വാദം വെള്ളിയാഴ്ച കോടതി കേൾക്കും.

Readers Comment

Add a Comment