Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:19 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ കയ്യാങ്കളി കേസിൽ  അപ്പീൽ പിൻവലിക്കുന്നത് സർക്കാർ പരിഗണനയിൽ. തിരിച്ചടി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി. വിചാരണക്കിടെ എതിർ പരാമർശമോ നടപടികളോ ഉണ്ടായാൽ അപ്പീൽ പിൻവലിക്കും. അതേസമയം സംസ്ഥാന സർക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീൽ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തിൽ സുപ്രിംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. കേസ് പിൻവലിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കും. വിവാദത്തിലായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ തന്നെയാണ് സർക്കാരിന് വേണ്ടി ഹാജരാകുന്നത്.മുൻധനമന്ത്രി കെ എം മാണിയെ സംബന്ധിച്ചോ കേസുമായി ബന്ധപ്പെട്ട ആറ് നേതാക്കളെ സംബന്ധിച്ചോ പരാമർശം ഉത്തരവിൽ ഉണ്ടായാൽ അത് കീഴ്‌കോടതികളെ സ്വാധീനിക്കും. കേസ് പിൻവലിക്കാനും വിചാരണ നടപടിയിൽ നിന്ന് ഒഴിവാക്കാൻ ആകില്ലെന്നും കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സുപ്രിംകോടതി പറഞ്ഞിരുന്നു.സംസ്ഥാന സർക്കാരിന്റെയും ആറ് നേതാക്കളുടെയും അപ്പീലിൽ അതിരൂക്ഷമായ വിമർശനമാണ് കഴിഞ്ഞ തവണ സുപ്രിംകോടതിയിൽ നിന്നുണ്ടായത്. എംഎൽഎമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആഞ്ഞടിച്ചിരുന്നു. കേസിൽ നോട്ടിസ് അയക്കാനും കോടതി തയാറായില്ല.

Readers Comment

Add a Comment